നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ട് ബാലൻസ് പിൻവലിക്കാൻ ഇന ഓഫീസുകൾ കയറി ഇറങ്ങി അപേക്ഷകൾ സമർപ്പിക്കേണ്ട്. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇതിനായി ഓൺലൈൻ സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻവലിക്കൽ പ്രക്രിയ വേഗത്തിലും എളുപ്പത്തിലുമാക്കുന്ന പദ്ധതിയാണിത്. എന്നാൽ യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ (യു.എൻ.) ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇപിഎഫ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.

 

പണം പിൻവലിക്കുന്നതിന് നിലവിൽ സമർപ്പിക്കേണ്ട ഫോമുകൾ ഫോം 19, ഫോം 10 സി, ഫോം 31 തുടങ്ങിയവയാണ്. എന്നാൽ ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ ഈ ഫോമുകൾക്ക് പകരമായി ഒറ്റ ഫോം സമർപ്പിച്ചാൽ മതി. മാത്രമല്ല അപേക്ഷ സമർപ്പിക്കുന്നതിന് ഈ ഫോമുകൾക്ക് തൊഴിലുടമയുടെ അറ്റസ്റ്റേഷൻ ആവശ്യമില്ല. സ്വയം സാക്ഷ്യപ്പെടുത്തൽ രീതിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

ഇപിഎഫ്ഒയുടെ നിലവിലെ മൂന്ന് പ്രധാ പണം പിൻവലിക്കൽ ഫോമുകൾ ഫോം 19, ഫോം 10 സി, ഫോം 31 ഇവയാണ്.
ഇതിൽ ഫോം 19 ഫൈനൽ പിഎഫ് സെറ്റിൽമെന്റിന് വേണ്ടിയുള്ളതാണഅ, പെൻഷൻ പിൻവലിക്കുന്നതിനുള്ള ഫോം 10C ആണ്, ഫോം 31 നോൺ റീഫണ്ടബിൾ പിഎഫ് അഡ്വാൻസിന് വേണ്ടിയുള്ളതാണ്. എന്നാൽ ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെ പണം പിൻവലിക്കലിന്റെ സ്വഭാവം നിങ്ങളോട് ചോദിക്കും.

വീടു വാങ്ങൽ, ഭൂമി വാങ്ങൽ, ലോൺ തിരിച്ചടവിന് തുടങ്ങിയ കാരണങ്ങൾക്കൊക്കെ പണം പിൻവലിക്കാവുന്നതാണ്. മെഡിക്കൽ ചെലവുകൾ, മക്കളുടെ ഉന്നത വിദ്യാഭ്യാസം, കുടുംബത്തിലെ ആരുടെ എങ്കിലും വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും പണം പിൻവലിക്കാം. മിക്ക പിൻവലിക്കൽ കേസുകളിലും, നിങ്ങളുടെ ആധാർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാൻ കാർഡ് നമ്പർ എന്നിവ മാത്രമേ ആവശ്യമുള്ളൂ. മറ്റൊരു രേഖയും ആവശ്യമില്ല. പിഎഫ് നിയമപ്രകാരം പിഎഫ് നിക്ഷേപം ആരംഭിച്ച് അഞ്ചു വർഷത്തിന് മുമ്പ് തുക പിൻവലിച്ചാൽ, അത് ശമ്പളത്തിൽ നിന്നുള്ള വരുമാനമായാണ് കണക്കാക്കുക. ഇതിന് നികുതി ബാധകമാണ്.

 

malayalam.goodreturns.in

English summary

How To Withdraw PF Through Online?

You can withdraw your pf money through online. Check how to withdraw money online
Story first published: Monday, May 13, 2019, 9:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X