എടിഎമ്മിൽ നിന്ന് കാശെടുക്കും പോലെ, മെഷീനിൽ നിന്ന് പുത്തൻ ഫോൺ ഉടൻ കൈയിൽ വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ടെക്ക് ഭീമനായ ഷവോമി ഫോൺ സ്വന്തമാക്കാൻ ഇനി കടയിൽ പോകേണ്ട, ഓൺലൈൻ ബുക്കിം​ഗും വേണ്ട. എടിഎമ്മിൽ നിന്ന് കാശെടുക്കും പോലെ ഈസിയായി മെഷീനിൽ നിന്ന് ഇഷ്ടമുള്ള ഫോൺ തിരഞ്ഞെടുത്ത്, വിരലൊന്ന് അമർത്തിയാൽ ഉടനടി ഫോൺ കൈയിൽ കിട്ടും. ഷവോമി ​ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജയിൻ ബാം​ഗ്ലൂരിലെ മാന്യത ടെക്ക് പാർക്കിൽ ഷവോമി വെൻഡിം​ഗ് മെഷീനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പേയ്മെന്റ് രീതി

പേയ്മെന്റ് രീതി

ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പണം, യുപിഐ എന്നിങ്ങനെ ഏത് തരത്തിലുള്ള പേയ്മെന്റ് രീതിയും മെഷീൻ വഴി ഫോൺ വാങ്ങുന്നതിന് ഉപയോ​ഗിക്കാം. എല്ലാ തരത്തിലുമുള്ള പേയ്മെന്റുകൾ സ്വീകരിക്കാൻ കഴിയുന്ന വിധമാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെഷീനിന്റെ ടച്ച് സ്ക്രീനിൽ ഇഷ്ട്ടമുള്ള ഫോണും പേയ്മെന്റ് രീതിയും തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

ഉപഭോക്താക്കളുമായി നേരിട്ട് ഇടപാട്

ഉപഭോക്താക്കളുമായി നേരിട്ട് ഇടപാട്

വെൻഡിംഗ് മെഷീൻ-സ്റ്റൈൽ കിയോസ്കുകൾ അവതരിപ്പിക്കുന്നതിലൂടെ കമ്പനി പുതിയ റീട്ടെയിൽ തന്ത്രമാണ് ആരംഭിച്ചിരിക്കുന്നത്. ഇടനിലക്കാരില്ലാതെ കമ്പനിയും ഉപഭോക്താക്കളും നേരിട്ടാണ് ഇടപാട് നടത്തുന്നത്. പ്രവർത്തന ചെലവുകൾ കുറയ്ക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമുള്ള പുത്തൻ തന്ത്രമാണിത്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തൽക്ഷണം തന്നെ ഫോൺ സ്വന്തമാക്കാം എന്നതാണ് ഷവോമിയുടെ പുതിയ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഫോണിന്റെ വില

ഫോണിന്റെ വില

മെഷീനിൽ നിന്ന് ഫോൺ വാങ്ങുന്നതിന് യാതൊരു വിധത്തിലുള്ള അധിക തുകയും നൽകേണ്ടതില്ല. ഫോണിന്റെ യഥാർത്ഥ വില തന്നെയാകും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. കമ്പനിയുടെ ഔദ്യോ​ഗിക വെബ്സൈറ്റുകളായ Mi Homes, Mi.com എന്നിവടങ്ങളിലെ ഫോണിന്റെ വില തന്നെയാകും മെഷീനിൽ നിന്ന് ലഭിക്കുന്ന ഫോണിനും ഈടാക്കുന്നത്.

പ്രവർത്തന സമയം

പ്രവർത്തന സമയം

വെൻഡിം​ഗ് മെഷീനുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 8 മണി വരെയാണ് ഫോണുകൾ ലഭിക്കുക. ഫോൺ വാങ്ങാൻ നിങ്ങൾക്ക് സാങ്കേതിക സഹായം നൽകാൻ കമ്പനിയുടെ പ്രമോട്ടർ സ്റ്റാഫും മെഷീനിന് അരികിൽ ഉണ്ടാകും. വരും മാസങ്ങളിൽ കൂടുതൽ കിയോസ്കുകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടുതൽ നഗരങ്ങളിൽ റീട്ടെയിൽ പ്ലാൻ ക്രമാനുഗതമായി വികസിപ്പിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

മെഷീനുകൾ സ്ഥാപിക്കുന്നത് എവിടെ

മെഷീനുകൾ സ്ഥാപിക്കുന്നത് എവിടെ

ടെക് പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, ഷോപ്പിം​ഗ് മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലാകും കൂടുതൽ കിയോസ്കുകൾ സ്ഥാപിക്കുക. മെഷീനുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

malayalam.goodreturns.in

English summary

Xiaomi Lunches Vending Machines in India

Xiaomi vending machines introduced in India. It allow customers to by mobile and mobile accessories directly.
Story first published: Tuesday, May 14, 2019, 6:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X