ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെന്ന് ഇന്ത്യ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 23 തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്ന് അവര്‍ പറഞ്ഞു.

 

സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കിതെരായ ആക്രമണം; ആഗോള വിപണിയില്‍ എണ്ണ വില കൂടി

ഇറാന്‍ ആണവ പദ്ധതിയുമായും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായും ബന്ധപ്പെട്ട് അമേരിക്ക രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് നിലച്ച മട്ടാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനുഗുണവും നിര്‍മാണാത്മകവുമായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് നല്ല ചുവടുവയ്പ്പാണ് എപ്പോഴും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വാണിജ്യവും ശക്തിപ്പെടുത്തുന്നതിന് പ്രത്യേക സാമ്പത്തിക രീതി അനുവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെന്ന് ഇന്ത്യ

ഇറാനെതിരായ അമേരിക്കയുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ എണ്ണ കയറ്റുമതി പകുതിയിലേറെ കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. ദിവസം ഒരു മില്യന്‍ ബാരലിന്റെ കുറവുണ്ടായതായാണ് പ്രാധമിക നിഗമനം. കഴിഞ്ഞ വര്‍ഷം ഇറാന്റെ എണ്ണ കയറ്റുമതി ദിവസം 2.8 മില്യണ്‍ ബാരലായിരുന്നു. അതേസമയം, ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായാണ് വിലയിരുത്തപ്പെടുന്നത്. 2015ല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി നേരത്തേ പിന്‍മാറിയിരുന്നു. എന്നാല്‍ കരാര്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന് അനുകൂല സമീപനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍.

English summary

India would take decision on purchasing oil from Iran after polls

India would take decision on purchasing oil from Iran after polls
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X