ഇൻഡി​ഗോയിലും സ്പൈസ് ജെറ്റിലും വമ്പൻ ഓഫറുകൾ; പുതിയ സർവ്വീസുകൾ ഉടൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ പകുതിയോടെ ജെറ്റ് എയർവെയ്സ് പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് ഇൻഡി​ഗോയും സ്പൈസ് ജെറ്റും പുതിയ വിമാന സർവ്വീസുകൾ ആരംഭിക്കുന്നു. പുതിയ ആറ് സർവ്വീസുകളാണ് സ്പൈസ് ജെറ്റ് ആരംഭിക്കുന്നത്. മുംബൈയിൽ നിന്ന് ജെദ്ദയിലേയ്ക്കുള്ള സർവ്വീസ് ജൂലൈ അഞ്ചിന് ആരംഭിക്കും. സ്പൈസ് ജെറ്റിന്റെ ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ സർവ്വീസ് ഡെസ്റ്റിനേഷനാണ് മുംബൈ. ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ സ്പൈസ് ജെറ്റ് സർവ്വീസുകളുള്ളത്.

 

മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് 12,399 രൂപയുടെയും ജിദ്ദയിൽ നിന്ന് മുംബൈയിലേയ്ക്ക് 15,399 രൂപയുടെയും സ്പെഷ്യൽ ഓഫറുകളാണ് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ-ഡെറാഡൂൺ-മുംബൈ, മുംബൈ-ഗുവാഹത്തി-മുംബൈ എന്നീ മേഖലകളിലേയ്ക്കുള്ള സർവ്വീസുകളും സ്പൈസ് ജെറ്റ് വിപുലപ്പെടുത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ നിന്ന് ബാഗ്ദോഗ്രയിലേക്ക് സ്പൈസ് ജെറ്റ് പുതിയ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൻഡി​ഗോയിലും സ്പൈസ് ജെറ്റിലും വമ്പൻ ഓഫറുകൾ; പുതിയ സർവ്വീസുകൾ ഉടൻ

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ കൊൽക്കത്തയിൽ നിന്ന് പുതിയ സർവീസുകളും പ്രഖ്യാപിചിട്ടുണ്ട്. ജൂലായ് 4 മുതൽ ഡൽഹി-കാഠ്മണ്ഡു റൂട്ടിലെ മൂന്നാമത്തെ നേരിട്ടുള്ള സർവ്വീസ് ഇൻഡി​ഗോ
ആരംഭിക്കും. ഷില്ലോങ്-കൊൽക്കത്ത, റായ്പൂർ-കോൽക്കത്ത റൂട്ടുകളിൽ ഇൻഡി​ഗോയുടെ നോൺ-സ്റ്റോപ്പ് സർവ്വീസുകളും ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വരും.

ഏപ്രിൽ ഒന്നു മുതൽ സ്പൈസ് ജെറ്റ് 85 സർവ്വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മുംബൈയുമായി ബന്ധിപ്പിക്കുന്ന 54 സർവ്വീസുകളും ഡൽഹിയുമായി ബന്ധിപ്പിക്കുന്ന 16 സർവ്വീസുകളും മുംബൈയ്ക്കും ഡൽഹിയ്ക്കുമിടയിൽ എട്ട് സർവീസുകളും ഉണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈ, മധുര, ജമ്മു, ശ്രീനഗർ, ഡറാഡൂൺ, ഗുവാഹത്തി, ജയ്പുർ, അമൃത്സർ, മംഗലാപുരം, കോയമ്പത്തൂർ, ഗോവ, ചെന്നൈ, ഡൽഹി, പട്ന, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള പുതിയ ഫ്ളൈറ്റുകൾ സ്പൈസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. പുതിയ മുംബൈ - ബാങ്കോക്ക് സർവ്വീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

malayalam.goodreturns.in

English summary

IndiGo, SpiceJet Starts New Flights,

IndiGo and SpiceJet will be launching new flight services following the suspension of Jet Airways operations by mid April. SpiceJet launches new six services
Story first published: Friday, May 17, 2019, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X