ഫ്ലാറ്റ് ബുക്ക് ചെയ്ത് ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ട, ബുക്ക് ചെയ്ത് ഒരു വർഷം കഴിഞ്ഞും ഫ്ലാറ്റ് താമസ യോഗ്യമായില്ലെങ്കിൽ വാങ്ങുന്നയാൾക്ക് റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്. നിരവധിയാളുകൾ ഇത്തരത്തിൽ ഫ്ലാറ്റ് ബുക്ക് ചെയ്ത് വർഷങ്ങളോളം കാത്തിരിക്കാറുണ്ട്. ഇങ്ങനെയുള്ളവർക്ക് ആശ്വാസകരമാണ് പുതിയ നടപടി. സുപ്രീംകോടതിയും ഉപഭോക്തൃ കോടതിയും മറ്റ് ജുഡീഷ്യൽ ഫോറങ്ങളും വീടു വാങ്ങുന്നവർ അനിശ്ചിത കാലം കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കൃത്യമായ കാലയളവ് വ്യക്തമാക്കിയിരുന്നില്ല.
എന്നാൽ കാലതാമസം വന്നാൽ എപ്പോൾ റീഫണ്ട് ക്ലെയിം ചെയ്യാം എന്നതിന് വ്യക്തമായ ധാരണയാണ് ഇപ്പോൾ ആളുകൾക്ക് ലഭിച്ചിരിക്കുന്നത്. ബിൽഡർ വാഗ്ദാനം ചെയ്ത തീയതിക്ക് ശേഷം ഒരു വർഷം വൈകിയാൽ വാങ്ങിയവർക്ക് നൽകിയ അഡ്വാൻസ് തുക തിരികെ വാങ്ങാമെന്നാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തിൽ കൂടുതൽ വൈകിയാൽ പണം തിരികെ വാങ്ങാമെന്ന് കമ്മീഷൻ ഉപാധ്യക്ഷൻ പ്രേം നരേൻ പറഞ്ഞു.

കാലതാമസം വരുന്ന പദ്ധതികൾക്ക് പ്രതിമാസം ഒരു ചതുരശ്ര അടിക്ക് 5 മുതൽ 10 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും. എന്നാൽ ഫ്ലാറ്റ് വാങ്ങുന്നതിന് വൻതോതിൽ നിക്ഷേപം നടത്തുന്നവർക്ക് ഈ തുക വളരെ കുറവാണ്. ഫ്ളാറ്റ് വാങ്ങുന്നതിന് മുമ്പ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.
ഇല്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനായി പ്രമാണങ്ങള്‍ വിശദമായി പരിശോധിക്കുകയും. ബില്‍ഡര്‍ മറ്റൊരാളുടെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ അതിന് ബില്‍ഡര്‍ക്ക് സ്ഥലം ഉടമ അനുവാദം നൽകിയിരിക്കുന്നതിന്റെ തെളിവായ പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കുകയും ചെയ്യണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
