സൗദിയിൽ ആദ്യമായി സ്ഥിരതാമസ വിസയ്ക്ക് അം​ഗീകാരം; ഫീസ് എട്ടു ലക്ഷം റിയാൽ എന്ന് സൂചന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദിയിൽ അമേരിക്കൻ ​ഗ്രീൻ കാർഡ് മോഡൽ സ്ഥിര താമസ വിസയ്ക്ക് ശൂറാ കൗൺസിലിനു പിന്നാലെ സർക്കാരും അം​ഗീകാരം നൽകി. ഇതോടെ സ്പോൺസറുടെ സഹായമില്ലാതെ തന്നെ പ്രവാസികൾക്ക് സൗദിയിൽ സ്വന്തം പേരിൽ വീട് വാങ്ങാനും കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കാനും സാധിക്കും. എന്നാൽ പെർമനന്റ് റെസി‍ഡന്റ്സ് സ്വന്തമാക്കുന്നതിന് എട്ടു ലക്ഷം റിയാൽ ഫീസ് ഈടാക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

ഫീസ് ഇങ്ങനെ

ഫീസ് ഇങ്ങനെ

രണ്ട് തരത്തിലുള്ള വിസ സംവിധാനത്തിനാണ് സൗദി ​ഗവൺമെന്റ് അം​ഗീകാരം നൽകിയിരിക്കുന്നത്. സ്ഥിര താമസ വിസയും ഓരോ വർഷവും പുതുക്കാവുന്ന വിസയും. സ്ഥിരം താമസ വിസ ലഭിക്കുന്നതിനാണ് എട്ടു ലക്ഷം സൗദി റിയാൽ നൽകേണ്ടത്. ഇത് ഏകദേശം ഒന്നരക്കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. എന്നാൽ ഓരോ വർഷവും പുതുക്കാവുന്ന വിസയ്ക്ക് ഒരു ലക്ഷം റിയാൽ ചെലവ് വരുമെന്നാണ് വിവരം. ഇത് ഏകദേശം 19 ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്കു തുല്യമാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

ആർക്കൊക്കെ അപേക്ഷിക്കാം?

വിവിധ മേഖലകളിൽ പ്രാ​​ഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രതിഭകൾക്കാണ് സൗദിയിലെ ​പുതിയ നിയമത്തിന്റെ നേട്ടം ലഭിക്കുന്നത്. ഇവർക്ക് രണ്ട് തരത്തിലുള്ള താമസ വിസകൾക്കും അപേക്ഷിക്കാം. സൗദിയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളിലുള്ളവർക്കും ഇത്തരത്തിൽ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ​ഗ്രീൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികളിൽ നിന്നും സർക്കാർ ഫീസും ഈടാക്കും.

സ്പോൺസർഷിപ്പ് തുടരും

സ്പോൺസർഷിപ്പ് തുടരും

പ്രിവിലേജ് ഇഖാമ ലഭിക്കുന്നവർക്ക് പിന്നീട് സ്പോൺസർഷിപ്പ് നിയമം ബാധകമല്ല. പുതിയ സംവിധാനം നിലവിൽ
വന്നാലും സ്‌പോൺസർഷിപ്പ് നിയമം പഴയതു പോലെ തന്നെ തുടരും. ഒരു മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നാണ് വിവരം. പ്രിവിലേജ് ഇഖാമ ലഭിക്കുന്നതോടെ നിരവധി ആനുകൂല്യങ്ങളാണ് വിദേശികൾക്ക് ലഭിക്കുക.

ഗ്രീൻ കാർഡിന് പകരം ബിൽഡ് അമേരിക്ക

ഗ്രീൻ കാർഡിന് പകരം ബിൽഡ് അമേരിക്ക

സൗദിയിൽ അമേരിക്കൻ മോഡൽ ​ഗ്രീൻ കാർ‍ഡ് സംവിധാനം നടപ്പിലാക്കുമ്പോൾ അമേരിക്കയിൽ ​ഗ്രീൻ കാർഡിന് പകരം ബിൽഡ് അമേരിക്ക വിസ സംവിധാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പ്ര‍സിഡന്റ് ‍‍ഡൊണാൾ‍‍ഡ് ട്രംപ്. മെറിറ്റ് ആൻഡ് പോയിന്റ് അടിസ്ഥാനമായ ഇമിഗ്രേഷൻ നയമാണ് അമേരിക്കയിൽ നടപ്പാക്കാൻ പോകുന്നത്.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

സൗദി ​ഗ്രീൻ കാർഡ് മോഡൽ വിസയ്ക്ക് ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്.

  • സാധുവായ പാസ്പോർട്ട്
  • സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖ
  • പ്രായം തെളിയിക്കുന്ന രേഖ
  • ക്രിമിനൽ കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് തെളിയിക്കുന്ന രേഖ
  • മാരക രോ​ഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന രേഖ
  • നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവര്‍ താമസ രേഖ സമർപ്പിക്കണം

malayalam.goodreturns.in

English summary

Saudi Approves Permanent Residency Visa

Without the sponsor's help, expatriates can buy homes on their own in Saudi and settle with their families.
Story first published: Saturday, May 18, 2019, 8:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X