എസ്ബിഐ എടിഎം ഇടപാട്; നിങ്ങളറിയാതെ അക്കൗണ്ടിൽ നിന്ന് കാശു പോകുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ എടിഎം ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് കാശു പോകുന്ന വഴി അറിയില്ല. അതുകൊണ്ട് ഓരോ മാസത്തെയും സൗജന്യ എടിഎം ഇടപാടുകളെക്കുറിച്ചും അതിന് ശേഷമുള്ള ഓരോ പണം പിൻവലിക്കലിനും ബാങ്ക് ഈടാക്കുന്ന സർവ്വീസ് ചാർജുകളെക്കുറിച്ചും എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കണം. സേവിം​ഗ്സ് അക്കൗണ്ടിൽ പ്രതിമാസ ശരാശരി ബാലൻസ് 25,000 രൂപ എങ്കിലും നിലനിർത്തുന്നവർക്ക് എടിഎമ്മിൽ നിന്ന് പണം എത്ര തവണ പിൻവലിക്കുന്നതിനും സർവ്വീസ് ചാർജ് ഈടാക്കില്ല. പണം പിൻവലിക്കൽ മാത്രമല്ല, ബാലൻസ് പരിശോധിക്കൽ, മിനി സ്റ്റേറ്റ്മെന്റ് എടുക്കൽ തുടങ്ങിയ സേവനങ്ങളും സൗജന്യമായി ഉപയോ​ഗിക്കാം.

 

എസ്ബിഐ ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്ന പരിധിക്ക് മുകളിലുള്ള എല്ലാ പണമിടപാടുകൾക്കും 5 രൂപ മുതൽ 50 രൂപ വരെ സർവ്വീസ് ചാർജ് ഈടാക്കും. സാമ്പത്തികേതര ഇടപാടുകൾക്ക് 5 മുതൽ 8 രൂപ വരെയാണ് എസ്ബിഐ ഈടാക്കുന്നത്. ഇതു കൂടാതെ ജിഎസ്ടിയും നൽകണം.

എസ്ബിഐ എടിഎം ഇടപാട്; നിങ്ങളറിയാതെ അക്കൗണ്ടിൽ നിന്ന് കാശു പോകുന്നത് എങ്ങനെ?

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ ആറ് മെട്രോകളിലെ എടിഎമ്മുകളിൽ നിന്ന് ഓരോ മാസത്തെയും പരിധിയ്ക്ക് ശേഷം പണം പിൻവലിച്ചാൽ ഓരോ ഇടപാടിനും 20 രൂപ വരെയാണ് ഈടാക്കുക. ജി.എസ്.ടി ഒഴികെയാണിത്. നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് ഓരോ ഇടപാടിനും 8 രൂപ വീതം ഈടാക്കും.

സേവന നിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള നിരവിലെ പരിധി അഞ്ച് തവണയാണ്. ഇത് മൂന്നായി ചുരുക്കണമെന്ന് എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ കേന്ദ്ര ധനമന്ത്രാലയത്തോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതേ സമയം നോൺ ഫിനാൻഷ്യൽ എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താവില്‍ നിന്ന് എസ്ബിഐ സർവ്വീസ് ചാർജ് ഈടാക്കുകയും ചെയ്യുന്നുണ്ട്.

malayalam.goodreturns.in

English summary

SBI ATM Transaction Rules

All customers should be aware of free ATM transactions per month and after each withdrawal banks service charges per transaction.
Story first published: Tuesday, May 21, 2019, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X