മുതിർന്ന പൗരന്മാർക്ക് പുതിയ ആദായ നികുതി നിയമങ്ങൾ; അറിയേണ്ട കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഫോം 15 H ഫയൽ ചെയ്യുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചു. പുതിയ ആദായ നികുതി നിയമ പ്രകാരം ഫോം 15H ലെ ഡിക്ലറേഷൻ നിലവിലെ അടിസ്ഥാന പരിധിയെക്കാളും ഉയർന്ന വരുമാനമുള്ളവർക്കും വ്യക്തികൾക്കും ബാധകമാണ്. അതായത് 3 ലക്ഷം രൂപ വരെ വരുമാനമുള്ള 60 വയസ്സിന് മുകളിലുള്ളവർക്ക് സെക്ഷൻ 87 എ പ്രകാരം റിബേറ്റിന് അർഹതയുണ്ട്.

 

മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്ന ഇളവുകളാണ് ഇതോടെ ലഭിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 3 ലക്ഷം രൂപ വരെ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് ആദായ നികുതി ബാധകമല്ല. സെക്ഷൻ 87 എ പ്രകാരം ഇളവ് ലഭിക്കുന്നതിനാൽ ഈ പരിധിയിലുള്ള മുതിർന്ന പൗരന്മാർക്ക് നികുതി ചുമത്താനാകില്ല.

മുതിർന്ന പൗരന്മാർക്ക് പുതിയ ആദായ നികുതി നിയമങ്ങൾ; അറിയേണ്ട കാര്യങ്ങൾ ഇതാ

പലിശ വരുമാനം മാത്രമുള്ള മുതിർന്ന പൗരന്മാർക്കും പുതിയ നിയമത്തിലൂടെ പ്രയോജനം നേടാം. അതായത് അവരുടെ ആകെ നികുതി വരുമാനം 5 ലക്ഷം രൂപയിൽ നിലനിർത്താൻ സാധിച്ചാൽ യാതൊരു വിധ നികുതിയും നൽകേണ്ടതില്ല. ഫോം 15H ഫയൽ ചെയ്യാൻ ഇവർ യോഗ്യരായിരിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 197A (1C) പ്രകാരം അറുപതു വയസ്സിന് മുകളിലുള്ളവർ നികുതി നൽകേണ്ട വരുമാന സ്ത്രോസ് വ്യക്തമാക്കുന്നതിനുള്ള ഫോം ആണ് 15 H.

വരുമാനം 50,000 രൂപയിൽ കൂടുതലുണ്ടായാൽ ടിഡിഎസ് കുറയ്ക്കുന്നതിനായി ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളിലാണ് ഫോം 15H സമർപ്പിക്കേണ്ടത്. വരുമാനത്തിനനുസരിച്ച് ആദായനികുതിയടക്കേണ്ടത് ഓരോ ഇന്ത്യാക്കാരന്‍റയും ഉത്തരവാദിത്വമാണ്. നിങ്ങളുടെ വരുമാനപരിധി കൃത്യമായി അറിഞ്ഞ ശേഷം മാത്രം ഫോം 15H സമർപ്പിക്കുക.

malayalam.goodreturns.in

English summary

New Income Tax Rule For Senior Citizens

The rules for filing the Central Board of Direct Taxes form 15H have been revised. The Declaration in Form 15H shall also apply to higher income than the base limit as per new Income Tax law.
Story first published: Friday, May 24, 2019, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X