സൂം കാറിൽ ട്രിപ്പ് പോകാൻ കിടിലൻ അവസരം; 100% ഡിസ്കൗണ്ട്, ബുക്കിം​ഗ് നാളെ വരെ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാർ വാടകയ്ക്ക് നൽകുന്ന കമ്പനിയായ സൂം കാറിന്റെ ആറാമത്തെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ. 'ലവ് യൂ ബാക്ക് സെയിൽ' എന്ന പേരിലുള്ള ഈ ഓഫർ വിൽപ്പനയിൽ 100 ശതമാനം ഡിസ്കൗണ്ടാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ഇന്നലെ ആരംഭിച്ച ഓഫർ ബുക്കിം​ഗ് നാളെ അവസാനിക്കും. 2019 ജൂൺ 25 നും നവംബർ 25 നും ഇടയിൽ ഏതു സ്ഥലത്തേക്കുമുള്ള യാത്രയ്ക്കും ഓഫർ ബാധകമാണ്.

 

50% ഡിസ്കൗണ്ടും 50% കാഷ്ബാക്കുമായാണ് ഈ ഓഫർ ലഭിക്കുക. കൂടാതെ ഈ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾ 'LUV100' എന്ന പ്രെമോ കോഡും ഉപയോഗിക്കേണ്ടതുണ്ട്. സൂം കാർ ക്രെഡിറ്റിലേയ്ക്കാണ് 50% ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. യാത്ര പൂർത്തിയാക്കിയാൽ 30 ദിവസത്തിനകം പണം ക്രെഡിറ്റാകും. അഥവാ യാത്രാ പ്ലാനുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾ ക്യാൻസലേഷൻ ചാർജും നൽകേണ്ടതില്ല. എന്നാൽ യാത്ര ആരംഭിക്കുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ ബുക്കിംഗ് റദ്ദാക്കിയാൽ തുകയുടെ 50% ചാർജ് ബാധകമാണ്.

സൂം കാറിൽ ട്രിപ്പ് പോകാൻ കിടിലൻ അവസരം; 100% ഡിസ്കൗണ്ട്, ബുക്കിം​ഗ് നാളെ വരെ മാത്രം

ഇതുകൂടാതെ, മൂന്നു ദിവസത്തെ വിൽപ്പനയ്ക്കിടയിൽ ഓരോ ദിവസവും ഓരോ ഭാ​ഗ്യശാലികളെയും തിരഞ്ഞെടുക്കും. ഇവർക്ക് സൗജന്യ ഫ്ലൈറ്റ് വൗച്ചറുകളാണ് കമ്പനി നൽകുന്നത്. മേയ് 31ന് രാത്രി 11.59 വരെയാണ് സൂം കാറിന്റെ ഓഫർ ബുക്കിം​ഗുള്ളത്.

ഓഫർ ലഭ്യമാണെങ്കിലും എല്ലാ ഉപഭോക്താക്കളും പൂർണ്ണമായും റീഫണ്ടുള്ള സുരക്ഷാ നിക്ഷേപം നൽകണം. പേടിഎം വഴി പേയ്മെന്റ് നടത്തുന്നവർക്ക് കാഷ്ബാക്കായി ആയിരം രൂപ വരെ ലഭിക്കുന്നതാണ്. എന്നാൽ ആദ്യമായി സൂം കാർ ബുക്ക് ചെയ്യുന്നവർക്ക് പേടിഎമ്മിന്റെ ഈ ഓഫർ ലഭിക്കില്ല. ബുക്കിം​ഗ് പൂർത്തിയായാൽ 60 ദിവസത്തിനുള്ളിൽ നിങ്ങളുടെ പേടിഎം പേയ്മെന്റ് വാലറ്റിൽ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

malayalam.goodreturns.in

English summary

Zoomcar sixth anniversary celebration: 100% discount sale

The offer is intended for consumers in terms of the sixth anniversary of Zoom car. The offer called "Love You Back" sale offer 100% discount.
Story first published: Thursday, May 30, 2019, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X