ഇന്ന് മുതൽ നിങ്ങളുടെ മാസ ബജറ്റിനെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ജൂൺ ഒന്ന്, പുതിയ മാസത്തിന്റെ തുടക്കം. ഈ മാസം നിങ്ങളുടെ സാമ്പത്തിക ബ‍ഡ്ജറ്റിനെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. എൽപിജി വില മുതൽ റിസർവ് ബാങ്കിന്റെ വായ്പ നയം വരെ ഉൾപ്പെടുന്നതാണ് പുതിയ മാറ്റങ്ങൾ.

 

എൽപിജി സിലിണ്ടർ വില

എൽപിജി സിലിണ്ടർ വില

ഡൽഹിയിൽ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഇന്ന് മുതൽ 1.23 രൂപ കൂടി 497.37 രൂപയിലെത്തി. എന്നാൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില മെയ് മാസത്തേക്കാൾ 25 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഈ മാസത്തെ വില 737.50 രൂപയിലെത്തി. മേയിൽ 712.50 രൂപയായിരുന്നു വില. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സൈറ്റിലുള്ള വിവര പ്രകാരം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് കൊൽക്കത്തയിലെ വില 500.52 രൂപയാണ്. മുംബൈയിൽ 495.09 രൂപയും ചെന്നൈയിൽ 485.25 രൂപയുമാണ് സിലണ്ടറിന്റെ വില.

ആർടിജിഎസ് ഇടപാട് സമയം നീട്ടി

ആർടിജിഎസ് ഇടപാട് സമയം നീട്ടി

നെറ്റ്ബാങ്കിം​ഗ് സംവിധാനമായ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) വഴിയുള്ള പണമിടപാടിനുള്ള സമയം ഇന്ന് മുതൽ നീട്ടി. ആറു മണി വരെയാണ് ഇനി ആര്‍ടിജിഎസ് വഴിയുള്ള പണമിടപാട് നടത്താനാകുന്നത്. നേരത്തെ 4.30 വരെയായിരുന്നു ഇടപാടുകള്‍ അനുവദിച്ചിരുന്നത്. ഉയർന്ന തുകകളുടെ ഇടപാടുകളാണ് ആര്‍ടിജിഎസ് വഴി നടക്കുന്നത്. ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഈ സംവിധാനത്തിലൂടെ പണം കൈമാറാന്‍ കഴിയൂ. ഒരു മണി മുതൽ ആറ് മണി വരെയുള്ള ആര്‍ടിജിഎസ് ഇടപാടിന് 5 രൂപയാണ് സർവ്വീസ് ചാർജ് ഈടാക്കുക. എന്നാൽ രാവിലെ 8 മുതൽ 11 വരെ ഇടപാടുകൾ നടത്തുമ്പോൾ ചാർജ് ഒന്നും ഈടാക്കില്ല. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള ഇടപാടിന് 2 രൂപയാണ് നിരക്ക്. വൈകുന്നേരം 6 മണിക്ക് ശേഷം ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് 10 രൂപയും ഈടാക്കും.

എസി ട്രെയിൻ ടിക്കറ്റ് നിരക്ക്

എസി ട്രെയിൻ ടിക്കറ്റ് നിരക്ക്

ഇഎംയു ട്രെയിനുകൾക്ക് റെയിവേ നൽകിയിരുന്ന ഓഫർ ഇന്ന് മുതൽ പിൻവലിക്കും. വെസ്റ്റേൺ റെയിൽവേ പുറത്തിറക്കിയ വാർത്താ കുറിപ്പ് അനുസരിച്ച് ഉപഭോക്താക്കളിൽ നിന്ന് ഇതുവരെ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കിനേക്കാൾ 1.3 ഇരട്ടിയാകും ഇന്നു മുതലുള്ള നിരക്ക്.

വായ്പ പലിശ നിരക്ക് കുറയാൻ സാധ്യത

വായ്പ പലിശ നിരക്ക് കുറയാൻ സാധ്യത

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഈ മാസം പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ഐഎച്ച്എസ് മാർക്കിറ്റ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. സാമ്പത്തിക വളർച്ച കൂട്ടുന്നതിനായി ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ആർബിഐ പലിശ നിരക്ക് 0.25 ശതമാനം വീതം കുറച്ചിരുന്നു. ആഭ്യന്തര വളർച്ചയും ആഗോള വളർച്ചയും മന്ദഗതിയിലായതിനെ തുടർന്ന് നാണയപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യത്തേക്കാൾ കുറവാണ്. ഇതാണ് ഈ മാസത്തെ വായ്പാനയ പ്രഖ്യാപനത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത കൂട്ടുന്നത്.

malayalam.goodreturns.in

English summary

Financial Changes Take Place From June 1

These are some changes to take place from June.
Story first published: Saturday, June 1, 2019, 15:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X