ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ ഭീഷണി, ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയാൽ ഉപരോധം ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് എതിരെ നിലപാട് ഉറപ്പിച്ച് അമേരിക്കയും ചൈനയും. ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഭീഷണി കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഇറാനിൽ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ് നില്‍കിയിരിക്കുന്നത്.

 

ഇറാനെ പൂജ്യത്തിൽ ഒതുക്കും

ഇറാനെ പൂജ്യത്തിൽ ഒതുക്കും

ഇറാനെ പൂജ്യത്തിൽ ഒതുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതായത് മറ്റ് ഒരു രാജ്യത്തെയും ഇറാനിൽ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാൻ അനുവദിക്കാത്ത തരത്തിലാണ് അമേരിക്ക നയം കടുപ്പിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കയ്ക്ക് ഇറാന്‍റെ എണ്ണ വ്യാപാരത്തിന്‍റെ ഒരു വാതില്‍ മാത്രം അടയ്ക്കാനേ കഴിയൂവെന്നും മറ്റ് വഴികളിലൂടെ ഇറാന്‍ എണ്ണ വില്‍പ്പന തുടരുമെന്നും ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു.

എട്ട് രാജ്യങ്ങൾ പ്രതിസന്ധിയിൽ

എട്ട് രാജ്യങ്ങൾ പ്രതിസന്ധിയിൽ

മാസങ്ങൾക്ക് മുമ്പ് തന്നെ ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ, ചൈന, ജപ്പാല്‍ അടക്കമുളള എട്ട് രാജ്യങ്ങളെ ഇറാൻ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്നു. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇളവുകള്‍ അനുവദിച്ചത്. എന്നാൽ അനുവദിച്ചിരുന്ന സമയം കഴിഞ്ഞതോടെ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾ പ്രതിസന്ധിയിലായി.

നേട്ടം സൗദിയ്ക്ക്

നേട്ടം സൗദിയ്ക്ക്

അമേരിക്കയുടെ ഇറാൻ ഉപരോധത്തിലൂടെ നേട്ടമുണ്ടാക്കുന്നത് സൗദി അറേബ്യയാണ്. അമേരിക്കഇറാനെതിരെ ഉപരോധം ശക്തമാക്കിയതോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന രാജ്യം സൗദി അറേബ്യയാണ്. അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ഇറാനിയൻ എണ്ണക്കമ്പനികളിൽ നിന്ന് ​ക്രൂഡ് ഓയിൽ വാങ്ങിയിരുന്ന മിക്ക രാജ്യങ്ങളും ഇപ്പോൾ സൗദി അറേബ്യയെയാണ് സമീപിക്കുന്നത്.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി ഇളവ് ഇല്ല

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി ഇളവ് ഇല്ല

വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കി വരുന്ന നികുതി ഇളവുകള്‍ ജൂണ്‍ അഞ്ചു മുതല്‍ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. യുഎസ് നിയമപ്രകാരം, ട്രംപ് തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവുന്നില്ലെങ്കില്‍ പ്രഖ്യാപനം നടത്തി 60 ദിവസത്തിനകം ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ചട്ടം.

malayalam.goodreturns.in

English summary

US Sanctions Against Countries Buying Oil From Iran

The US warned that countries buying crude oil from Iran would have to face sanctions.
Story first published: Monday, June 3, 2019, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X