ജിയോ ഉപഭോക്താക്കൾക്ക് 365 രൂപ ലാഭം, ലോകകപ്പ് കാണാം സൗജന്യമായി; മറ്റ് ഓഫറുകൾ വേറെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ജിയോ ഉപഭോക്താവാണോ? എങ്കിൽ ജിയോ ടിവിയിലൂടെയും ഹോട്ട്സ്റ്റാർ വഴിയും നിങ്ങൾക്ക് സൗജന്യമായി ലോകകപ്പ് ക്രിക്കറ്റ് കാണാം. ഹോട്ട്സ്റ്റാർ തുറക്കുമ്പോൾ നിങ്ങൾ ജിയോ ഉപഭോക്താവാണെങ്കിൽ എല്ലാ മാച്ചുകളും സൗജന്യമായി തന്നെ കാണാൻ സാധിക്കും. ജിയോ ടിവിയിലൂടെ കളി കാണാൻ ശ്രമിക്കുന്നവർ ഹോട്ട് സ്റ്റാറിലേയ്ക്ക് റീ‍ഡയറക്ട് ചെയ്യപ്പെടും.

 

365 രൂപ ലാഭം

365 രൂപ ലാഭം

ജിയോ ഉപഭോക്താക്കൾക്ക് 365 രൂപയാണ് ലാഭമെന്ന് കമ്പനി വ്യക്തമാക്കുന്നു. കാരണം 365 രൂപ നൽകിയാൽ മാത്രമേ ഹോട്ട്സ്റ്റാറിൽ ലോകകപ്പ് കാണാൻ അവസരം ലഭിക്കൂ. എന്നാൽ ജിയോ ഉപഭോക്താക്കളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 300 മില്യൺ ജിയോ ഉപയോക്താക്കൾക്ക് ഈ ഓഫറിന്റെ പ്രയോജനം ലഭിക്കുന്നത്.

ജിയോ ക്രിക്കറ്റ് പ്ലേ

ജിയോ ക്രിക്കറ്റ് പ്ലേ

ലോകകപ്പ് പ്രേക്ഷകർക്കായി ജിയോ ക്രിക്കറ്റ് പ്ലേ എന്ന ​ഗെയിമും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും അവർക്ക് ഓരോ മത്സരത്തിന്റെയും സ്കോറുകൾ, മത്സര ഷെഡ്യൂളുകൾ, ഫലങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുകയുമാണ് ലക്ഷ്യം.

ജിയോ ക്രിക്കറ്റ് ഡാറ്റ ഓഫർ

ജിയോ ക്രിക്കറ്റ് ഡാറ്റ ഓഫർ

ജിയോയുടെ പുതിയ ക്രിക്കറ്റ് ഡാറ്റ ഓഫറുകളും പുറത്തിറക്കിയിട്ടുണ്ട്. 251 രൂപയുടെ റീച്ചാർജാണ് ഇതിനായി ചെയ്യേണ്ടത്. ഇതുവഴി ഉപഭോതാക്കൾക്ക് 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളും ലഭിക്കുന്നതാണ്. 51 ദിവസത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുക. ജിയോയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് മുഖേന ഈ റീച്ചാർജ്‌ ചെയ്യാവുന്നതാണ്.

എയർടെൽ ടി.വിയിലും ലോകകപ്പ് മത്സരങ്ങൾ കാണാം

എയർടെൽ ടി.വിയിലും ലോകകപ്പ് മത്സരങ്ങൾ കാണാം

എയർടെൽ ഉപഭോക്താക്കൾക്കും ജിയോടേതിന് സമാനമായ രീതിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും. എയർടെൽ ടിവി ആപ്ലിക്കേഷൻ വഴിയാണ് ലോകകപ്പ് മത്സരങ്ങൾ കാണാൻ അവസരം ലഭിക്കുന്നത്. ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും എയർടെൽ ടിവി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

malayalam.goodreturns.in

English summary

Jio Users Can Watch World Cup Matches Live

With jio TV and Hotstar you can watch the World Cup for free. If you are a jio subscriberyou can watch all the matches free in HotStar.
Story first published: Wednesday, June 5, 2019, 9:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X