53 വര്‍ഷത്തെ സേവനത്തിന് ശേഷം, അസിം പ്രേംജി വിപ്രോയിൽ നിന്ന് പടിയിറങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐടി ഭീമനായ വിപ്രോ ലിമിറ്റഡിന്‍റെ എക്‍സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അസിം പ്രേംജി വിരമിക്കുന്നു. ഇന്നലെയാണ് കമ്പനി ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. നിലവിലെ ടേം അവസാനിക്കുന്ന ജൂലൈ 30നാണ് ഇദ്ദേഹം വിപ്രോയുടെ പടിയിറങ്ങുന്നത്. നീണ്ട 53 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അസിം പ്രേംജി വിരമിക്കുന്നത്.

 

വിരമിച്ചാലും വിപ്രോയുടെ ഫൗണ്ടർ ചെയർമാനും നോൺ എക്സിക്യുട്ടീവ് ഡയറക്ടറുമായി അസിം പ്രേംജി തുടരുമെന്നും കമ്പനി വ്യക്തമാക്കി. എക്സിക്യുട്ടീവ് ചെയർമാനായി അസിംപ്രേജിയുടെ മകന്‍ റിഷാദ് പ്രേംജിയെ നിയമിക്കും. കമ്പനിയുടെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യുട്ടിവ് ഡയറക്ടറുമായ ആബിദ് അലി ഇസഡ് നീമൂച്ച് വാലയ്ക്കും മാനേജിങ് ഡയറക്ടറുടെയും സിഇഒയുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്. ഓഹരി ഉടമകളുടെ അംഗീകാരത്തിന് അനുസരിച്ച് ഈ മാറ്റങ്ങൾ ജൂലായ് 31 മുതൽ പ്രാബല്യത്തിൽ വരും.

 
53 വര്‍ഷത്തെ സേവനത്തിന് ശേഷം, അസിം പ്രേംജി വിപ്രോയിൽ നിന്ന് പടിയിറങ്ങുന്നു

വിപ്രോ അടുത്ത അടുത്ത ഘട്ടത്തിൽ കൂടുതൽ വളർച്ചയുമായി മുന്നോട്ട് പോകുമെന്നും റിഷാദിൻറെ നേതൃത്വത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അസിം പ്രേംജി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ‌ആഗോള സാങ്കേതികവിദ്യ വ്യവസായത്തെക്കുറിച്ചുള്ള അറിവും തന്ത്രപ്രധാനമായ മേഖലകളിലെ ലീ‍ഡർഷിപ്പ് അനുഭവങ്ങളും വിപ്രോയെ നയിക്കാൻ റിഷാദ് പ്രേംജിയെ ശരിയായ വ്യക്തിയാക്കി മാറ്റുന്നു.

നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് അസിംപ്രേംജി ഫൗണ്ടേഷന്‍ നടത്തുന്നത്. വിപ്രോയുടെ 43 ശതമാനം ഓഹരി വിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വക്കുകയും ഗ്രാമങ്ങളിള്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി വേണ്ട പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. വിപ്രോയിലെ ഏറ്റവും കൂടുതൽ ഓഹരി ഉടമകളുടെടെ താൽപര്യങ്ങൾക്കും അടിസ്ഥാന സാമൂഹ്യ ലക്ഷ്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുന്നാൽ പുതിയ എക്സിക്യുട്ടീവ് ചെയർമാനായി സ്ഥാനം ഏറ്റെടുക്കുന്ന റിഷാദ് പ്രേംജിയ്ക്ക് കഴിയുമെന്നാണ് ഓഹരി ഉടമകളുടെ വിശ്വാസം.

malayalam.goodreturns.in

English summary

Azim Premji to Retire July 30

Azim Premji, Executive Chairman and Managing Director of major IT company Wipro yesterday announced to retire next month.
Story first published: Friday, June 7, 2019, 7:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X