ഏറ്റവും കൂടുതല്‍ എച്ച്​-1ബി വിസ ലഭിക്കുന്നത് ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിലവിൽ അത്ര എളുപ്പമുള്ള കാര്യമല്ല. പല സർക്കാർ ഏജൻസികളുടെയും അംഗീകാരം ഇതിന് ആവശ്യമാണ്. യുഎസ് ഡിപ്പാർട്ടുമെൻറ് വഴി ലേബർ സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് നേടിയെടുക്കാൻ നിരവധി നടപടി ക്രമങ്ങളുമുണ്ട്. ഇന്ത്യയിൽ നിന്ന്​ അമേരിക്കയിലേക്ക് കുടിയേറുന്ന മിക്ക ഐ.ടി ജീവനക്കാരും എച്ച്​-1ബി വിസ ഉപയോഗിച്ചാണ്​ യു.എസിലെത്തുന്നത്​.

ലേബർ സർട്ടിഫിക്കറ്റ് അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ തൊഴിൽ ദാതാവ് വിസയ്ക്കായുള്ള യുഎസ് പൗരത്വം, ഇമിഗ്രേഷൻ സേവനങ്ങൾ എന്നിവയ്ക്ക് അപേക്ഷ നൽകണം. യുഎസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019ന്റെ രണ്ടാം പാദത്തിൽ പരമാവധി വിദേശ തൊഴിൽ സർട്ടിഫിക്കേഷൻ ലഭിച്ച സാങ്കേതിക കമ്പനികൾ താഴെ പറയുന്നവയാണ്.

ഏറ്റവും കൂടുതല്‍ എച്ച്​-1ബി വിസ ലഭിക്കുന്നത് ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്
  • ആപ്പിൾ
  • ഇൻഫോസിസ് ലിമിറ്റ‍ഡ്
  • കൊ​ഗ്നിസന്റ് ടെക്നോളജി സോല്യൂഷൻസ്
  • ക്വാൽകോം ടെക്നോളജീസ്
  • കെഫോഴ്സ്
  • ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് ലിമിറ്റഡ്
  • വിപ്രോ ലിമിറ്റഡ്
  • സിസ്കോ സിസ്റ്റംസ്
  • ആമസോൺ.കോം സർവ്വീസസ്

യു.എസിലെ എച്ച്-1 ബി വിസയുടെ അപേക്ഷാ ഫീസ് വർദ്ധിപ്പിക്കാന്‍ പദ്ധതിയിടുത്തതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിരക്ക് ഉയർത്താനാണ് അമേരിക്കയുടെ ശ്രമം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം. സ്വദേശികളായ യുവാക്കൾക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നൽകുന്നതിനായി പണം കണ്ടെത്തുന്നതിന്റെ ഭാ​ഗമാണ് നിരക്ക് വർധനവെന്നാണ് ഔദ്യോഗിക വിശദീകരണം. എച്ച്-1 ബി വിസയുടെ നിരക്ക് വർദ്ധനവ് ഇന്ത്യൻ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. നിരക്ക് വർദ്ധനവ് മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി എച്ച്-1 ബി വിസ നടപടികളിൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

 malayalam.goodreturns.in

English summary

H1B visa: These Companies Get Most Number Of Foreign Labour Certification

It is not an easy task to get a job for foreign worker in the US. Indian Employees using h1b visa to work in the us.
Story first published: Tuesday, June 11, 2019, 15:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X