ഓൺലൈൻ ഓർഡർ ചെയ്യുന്ന ഭക്ഷണം ഇനി പറന്ന് വീട്ടിലെത്തും; ഡെലിവറി ബോയ്സിനെ വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ഭക്ഷണം ഓർഡർ ചെയ്യുന്നത് ന​ഗരങ്ങളിൽ ജീവിക്കുന്ന യുവാക്കളുടെ പ്രധാന ആശ്രയമാണ്. ഏത് സമയത്തും ഭക്ഷണം ഓർഡർ ചെയ്താൽ മിനിട്ടുകൾക്കുള്ളിൽ വീടിന് മുന്നിൽ ഭക്ഷണം എത്തും. വാഹനങ്ങളിലെത്തുന്ന ഡെലിവറി ബോയ്സാണ് ഭക്ഷണം വീട്ടിലെത്തിക്കുന്നത്. എന്നാൽ ഇനി മുതൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പറന്ന് വീട്ടിലെത്തുന്ന സംവിധാനത്തിനാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ തയ്യാറെടുക്കുന്നത്.

 

ഡെലിവറി ഡ്രോൺ വഴി

ഡെലിവറി ഡ്രോൺ വഴി

ഡ്രോൺ ടെക്നോളജി ഉപയോ​ഗിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് സൊമാറ്റോ ആവ്ഷ്കരിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് കമ്പനി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ, ഇന്ത്യയിൽ ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ വിതരണ പദ്ധതി നടപ്പിലാക്കുന്നതിനായി ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക് ഈ​ഗിൾ ഇന്നൊവേഷൻസിനെ സൊമാറ്റോ ഏറ്റെടുത്തിരുന്നു.

പരീക്ഷണം നടത്തിയത് എങ്ങനെ?

പരീക്ഷണം നടത്തിയത് എങ്ങനെ?

ഒരു ഹൈബ്രിഡ് ഡ്രോൺ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അഞ്ച് കിലോ മീറ്റർ ദൂരം വെറും 10 മിനിട്ടിനുള്ളിൽ എത്താൻ കഴിയുമെന്നും കമ്പനി അധിക‍ൃതർ വ്യക്തമാക്കി. 80 കിലോ മീറ്റർ/ മണിക്കൂറിലാണ് ഡ്രോൺ സഞ്ചരിക്കുന്നത്. അഞ്ച് കിലോ​ഗ്രാം സാധനങ്ങൾ വരെ ഡ്രോൺ ഉപയോ​ഗിച്ച് എത്തിക്കാൻ സാധിക്കും. ഡി.ജി.സി.എ.യുടെ മാനദണ്ഡമനുസരിച്ച് അനുമതിയുള്ള പ്രദേശത്ത് മാത്രമാണ് നിലവിൽ പരീക്ഷണം നടത്തിയത്.

ഗതാ​ഗതക്കുരുക്കിൽ നിന്ന് രക്ഷ

ഗതാ​ഗതക്കുരുക്കിൽ നിന്ന് രക്ഷ

ഭക്ഷണത്തിന്റെ ഡെലിവറി വേ​ഗത ശരാശരി 30.5 മിനിറ്റിനും 15 മിനിറ്റിനും ഇടയിൽ എത്തിക്കുന്നതിനാണ് കമ്പനി ഡ്രോൺ വഴിയുള്ള ഡെലിവറിക്ക് പദ്ധതിയിടുന്നത്. റോഡ് മാർ​ഗം ഡെലിവറി ചെയ്യുന്നതിനേക്കാൾ വേ​ഗത്തിൽ ഏരിയൽ റൂട്ട് വഴി ഡെലിവറി ചെയ്യാനാകുമെന്നും ​​ഗതാ​ഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ഫലപ്രദമായ മാർ​ഗമാണ് ഡ്രോൺ ഡെലിവറിയെന്നും അധിക‍ൃതർ വ്യക്തമാക്കി. പരീക്ഷണം വിജയമായിരുന്ന സ്ഥിതിയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉടൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

സാങ്കേതികവിദ്യ

സാങ്കേതികവിദ്യ

സ്റ്റാറ്റിക്, ഡൈനാമിക് വസ്തുക്കൾ മനസിലാക്കാനും ഒഴിവാക്കാനുമുള്ള ഇൻബിൽറ്റ് സെൻസറുകളും ഓൺ ബോർഡ് കമ്പ്യൂട്ടറും അടങ്ങിയതാണ് സൊമാറ്റോയുടെ ഡ്രോണുകൾ. ഹെലികോപ്ടറുകളുടേത് പോലെ സു​ഗമമായ ലാൻ‍‍ഡിം​ഗും ഡ്രോൺ വഴി നടത്താം. പൂർണമായി ഓട്ടോമേറ്റഡ് ആണെങ്കിലും ഓരോ ഡ്രോണിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാൻ (റിമോട്ട്) പൈലറ്റ്മാരുടെ മേൽനോട്ടം ഉണ്ടായിരിക്കുന്നതാണ്.

malayalam.goodreturns.in

English summary

Zomato Food Delivery Via Drone

Zomato has been intended to provide food through the use of drone technology.
Story first published: Thursday, June 13, 2019, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X