കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ നേട്ടം; സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കള്ളപ്പണത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ പോരാട്ടത്തില്‍ വലിയ നാഴികക്കല്ലായി സ്വിസ് ബാങ്കുകളില്‍ സംശയാസ്പദമായ നിക്ഷേപങ്ങളുള്ള അമ്പത്ത് ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാനൊരുങ്ങി അധികൃതര്‍. ഇരു രാജ്യങ്ങളും നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.  റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ടെലകോം, സാങ്കേതികവിദ്യ, ടെക്‌സ്റ്റൈല്‍സ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ വിവിധ കമ്പനികളുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഇവരിലേറെയുമെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ബിനാമി അക്കൗണ്ടുകളും ഇക്കൂട്ടത്തില്‍പ്പെടും.

 

സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പണം തിരികെ നല്‍കിയില്ലെങ്കില്‍ എന്തുചെയ്യണം?സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പണം തിരികെ നല്‍കിയില്ലെങ്കില്‍ എന്തുചെയ്യണം?

ഇന്ത്യന്‍ സര്‍ക്കാരിന് പേര് നല്‍കുന്നതിനെതിരേ അപ്പീല്‍ നല്‍കാന്‍ അന്തിമ അവസരം നല്‍ക്കിക്കൊണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും സ്വിസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനാവശ്യമായ എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുള്ളവര്‍ അവ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ബാങ്കുള്‍ ഇവര്‍ക്ക് കത്തുകളയച്ചിരുന്നു. ഇവ ഹാജരാക്കാന്‍ സാധിക്കാതിരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അവസാനമായി ഒരു അപ്പീലിന് കൂടി അവസരം നല്‍കിയിരിക്കുന്നത്. ഇങ്ങനെ അപ്പീലിന് അവസരം നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം സ്വിസ് സര്‍ക്കാരിന്റെ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ സാധാരണ ഗതിയില്‍30 ദിവസവും ചില കേസുകളില്‍ 10 ദിവസവുമാണ് സര്‍ക്കാര്‍ അനുവദിക്കുക.

 
സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍

എന്നാല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ മുഴുവന്‍ പേര്‍ നല്‍കപ്പെട്ടവര്‍ കുറവാണ്. ബാക്കിയുള്ളവരുടെ ഇനീഷ്യല്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃഷ്ണ ഭഗവാന്‍ രാംചന്ദ്, പൊട്‌ലുരി രാജമോഹന്‍ റാവു, കല്‍പേഷ് ഹര്‍ഷദ് കിനാരിവാല, കുല്‍ദീപ് സിംഗ് ധിംഗ്ര, ഭാസ്‌കരന്‍ നളിനി, ലളിതാബെന്‍ ചിമന്‍ഭായ് പട്ടേല്‍, സഞ്ജയ് ഡാല്‍മിയ, പങ്കജ് കുമാര്‍ സരയോഗി, അനില്‍ ഭരദ്വാജ്, തരാനി രേണു ടികാംദാസ്, മഹേഷ് തികം ദാസ് തരാനി, സവാനി വിജയന് കനയ്യലാല്‍, ഭാസ്‌ക്കരന്‍ തരൂര്‍, കല്‍പേഷ് ഭായ് പട്ടേല്‍ മഹേന്ദ്രഭായ്, അജോയ് കമാര്‍ ഹിമത് സിംഗ, രതന്‍ സിംഗ് ചൗധരി, കതോട്ടിയ രാകേഷ് കുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് ഇന്ത്യന്‍ കൈമാറുമെന്ന് കാണിച്ച് സ്വിസ് അധികൃതര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനാവാതെ പോയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

English summary

action against indians account holders in swiss

action against indians account holders in swiss
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X