ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ സഹായം തേടി ഒഎന്‍ജിസി; 60 ചെറുകിട എണ്ണപ്പാടങ്ങള്‍ കൈമാറും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: അന്താരാഷ്ട്ര തലത്തില്‍ എണ്ണക്കമ്പോളവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന് (ഒഎന്‍ജിസി) കീഴിലുള്ള 60 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നു. ലാഭകരമല്ലെന്ന് കണ്ടെത്തിയ എണ്ണപ്പാടങ്ങളാണ് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത്. ഇവിടെ നിന്നുള്ള ഉല്‍പ്പാദനം പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. എണ്ണപ്പാടങ്ങളുടെ ഉടമസ്ഥാവകാശം ഒഎന്‍ജിസിക്ക് തന്നെയായിരിക്കുമെങ്കിലും എണ്ണപ്പാടങ്ങളുടെ വികസനം, ആവശ്യമായ സാങ്കേതികവിദ്യയുടെയും യന്ത്രങ്ങളുടെയും ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ ചെയ്യും.

ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ സഹായം തേടി ഒഎന്‍ജിസി

ചെറുകിട എണ്ണപ്പാടങ്ങളുടെ വികസനത്തിന് അവ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിന് ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ എന്‍ഹാന്‍സ്‌മെന്റ് കരാറാണ് കമ്പനികളുമായി ഒഎന്‍ജിസി ഉണ്ടാക്കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറുണ്ടാക്കാന്‍ ഗ്ലോബല്‍ അഡൈ്വസറി സര്‍വീസ് ദാതാക്കളായ കെപിഎംജിയെയാണ് ഒന്‍എന്‍ജിസി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ചെറുകിട എണ്ണപ്പാടത്തിന്റെ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. രാജ്യത്തെ എണ്ണപ്പാടങ്ങളില്‍ പലതും മുരടിച്ചു കിടക്കുന്ന വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

വന്‍കിട നികുതി വെട്ടിപ്പുകാര്‍ക്ക് പിടിവീഴും; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍വന്‍കിട നികുതി വെട്ടിപ്പുകാര്‍ക്ക് പിടിവീഴും; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍

നിലവില്‍ രാജ്യത്തെ എണ്ണയുല്‍പ്പാദനത്തിന്റെ 95 ശതമാനവും 60ഓളം വരുന്ന വലിയ എണ്ണപ്പാടങ്ങളില്‍ നിന്നാണ്. ബാക്കി 5 ശതമാനം മാത്രമാണ് ചെറുകിട പാടങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

രാജ്യത്തെ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെയും കീഴിലുള്ള 60 ശതമാനം എണ്ണപ്പാടങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നുവെങ്കിലും കമ്പനികളുടെ എതിര്‍പ്പുമൂലം അത് നടന്നിരുന്നില്ല. പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സിന്റേതായിരുന്നു നിര്‍ദ്ദേശം.

English summary

privatisation of ongc oil fields

privatisation of ongc oil fields
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X