ബജറ്റ് 2019: പ്രത്യേകതകളും പ്രതീക്ഷകളും, ആദായ നികുതി ഇളവ് പരിധി വര്‍ദ്ധിപ്പിക്കാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 5ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറ്റതിനു ശേഷമുള്ള ആദ്യ ‌പൂര്‍ണ ബജറ്റാണ് ഇത്തവണത്തേത്. ഇടക്കാല ബജറ്റിൽ നിന്ന് വ്യത്യസ്തമായി എന്തൊക്കെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതകളും ബജറ്റ് പ്രതീക്ഷയിലുള്ള ചില കാര്യങ്ങളും താഴെ പറയുന്നവയാണ്.

 

നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ്

നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ്

2014ലാണ് ആദായ നികുതി സെക്ഷൻ 80സി പ്രകാരം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് പരിധി 1.5 ലക്ഷമാക്കിയത്. ഇത് ഇത്തവണത്തെ ബജറ്റിൽ രണ്ടു ലക്ഷമെങ്കിലുമാക്കി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ദരുടെ വിലയിരുത്തൽ. സാധാരണക്കാരെ കൂടുതൽ ന നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച് രാജ്യത്തെ സമ്പദ്ഘടനയുട വളര്‍ച്ച ഉറപ്പാക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്.

നികുതി സ്ലാബ്

നികുതി സ്ലാബ്

2014ലെ ബജറ്റിലാണ് നികുതി വരുമാനം 2.5 ലക്ഷമെന്ന അടിസ്ഥാന സ്ലാബ് നിശ്ചയിച്ചത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് സര്‍ക്കാര്‍ റിബേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ റിബേറ്റിനു പകരം അടിസ്ഥാന നികുതിയൊഴിവ് പരിധി വര്‍ദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റ്

നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റ്

ധനമന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമന്റെയും ആദ്യത്തെ ബജറ്റ് അവതരണമാണ് ഇത്തവണത്തേത്. 2019-20 വർഷത്തെ ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി 1 ന് അന്നത്തെ ധനകാര്യമന്ത്രി പിയൂഷ് ഗോയൽ ആണ് അവതരിപ്പിച്ചത്. യൂണിയൻ ബജറ്റിന് തൊട്ടു മുൻപത്തെ ദിവസം 2018 - 19 സാമ്പത്തിക വർഷത്തെ ഇക്കണോമിക് സർവെ റിപ്പോർട്ടും ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. ഇന്ദിരാ​ഗാന്ധിയ്ക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന വനിതയാണ് നിർമ്മല സീതാരാമൻ. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ.

പ്രാധാന്യം എന്തിന്?

പ്രാധാന്യം എന്തിന്?

തൊഴിലില്ലായ്മ, ജിഡിപി വളർച്ചയിലെ ഇടിവ്, ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലുള്ള കുറവ് തുടങ്ങി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാക്കുന്ന ബജറ്റാണ് ഇത്തവണത്തെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജനുവരി - മാര്‍ച്ച് (നാലാം പാദം) പാദത്തിലെ ജിഡിപി നിരക്ക് 5.8 ആയാണ് കുറഞ്ഞിരിക്കുന്നത്. മോദി, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവർക്ക് കടുത്ത വെല്ലുവിളിയാണ് നിലവിലെ ജിഡിപി നിരക്ക്.

malayalam.goodreturns.in

English summary

Budget 2019: Expections And Important Things

The people of India are waiting for the announcement of the budget to be presented on July 5th. This is the first full-fledged budget since the NDA government came to power second time.
Story first published: Saturday, June 22, 2019, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X