പണയം വയ്ക്കേണ്ട, ഈടും നൽകേണ്ട, 50 ലക്ഷം രൂപ വരെ ലോൺ; സർക്കാരിന്റെ പദ്ധതി ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പയകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി 50 ലക്ഷം രൂപ വരെ യാതൊരു ഈടുമില്ലാതെ വായ്പ നൽകുന്ന സർക്കാരിന്റെ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കഴിഞ്ഞ ദിവസം നടന്ന 17-ാം ലോക്സഭയിൽ രണ്ടാം മോദി സർക്കാറിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ കഴിവുള്ള മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാൻ മന്ത്രി മുദ്ര യോജന

പ്രധാൻ മന്ത്രി മുദ്ര യോജന

പ്രധാൻ മന്ത്രി മുദ്ര യോജന വഴി 19 കോടി വായ്പകളാണ് സ്വയം തൊഴിൽ ചെയ്യുന്നതിനായി കഴിഞ്ഞ മോദി സർക്കാർ വിതരണം ചെയ്തത്. പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയായിരുന്നു വായ്പ വാഗ്ദാനം ചെയ്തിരുന്നുത്. എന്നാൽ ഇനി മുതൽ 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതികളാണ് സർക്കാർ തയ്യാറാക്കുന്നതെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. 2015ലാണ് പ്രധാൻ മന്ത്രി മുദ്ര യോജന ആരംഭിക്കുന്നത്.

30 കോടി പേർക്ക് നേട്ടം

30 കോടി പേർക്ക് നേട്ടം

മുദ്രാ ലോണിന്റെ വിപുലീകരിക്കുന്നതിലൂടെ 30 കോടി പേരെ കൂടി പദ്ധതിയുടെ ഭാ​ഗമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കോവിന്ദ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ വരെയുള്ള കാലയളവിൽ 32,457 കോടി രൂപയുടെ 6.56 മില്യൺ വായ്പകളാണ് ഈ പദ്ധതി പ്രകാരം വിതരണം ചെയ്തിട്ടുള്ളത്. 2018-19 കാലയളവിഷ 3.11 ട്രില്യൺ രൂപയുടെ വായ്പകളാണ് വിതരണം ചെയ്തിട്ടുള്ളത്.

മുദ്ര വായ്പ ലഭിക്കുന്നത് എങ്ങനെ?

മുദ്ര വായ്പ ലഭിക്കുന്നത് എങ്ങനെ?

ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വായ്പ ലഭിക്കുക. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തു ലക്ഷം രൂപ വരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും. ആൾ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ലെന്നുള്ളതാണ് ഈ വായ്പയുടെ ഏറ്റവും വലിയ നേട്ടം.

പലിശ നിരക്ക്

പലിശ നിരക്ക്

ഏഴ് മുതൽ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്‌സിഡികൾ ലഭിക്കുന്നതല്ല. പണം തിരിച്ചടയ്ക്കാൻ 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക. വായ്പ തുക കൂടുമ്പോൾ തിരിച്ചടവ് കാലാവധി കൂട്ടുമോയെന്ന് സർക്കാർ ഉടൻ വ്യക്തമാക്കുമെന്നാണ് വിവരം. മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഏതെങ്കിലും ബാങ്കുകൾ മുദ്രാ ലോൺ നിഷേധിക്കുന്നുണ്ടെങ്കിൽ അപേക്ഷകന് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

മുദ്ര റിപ്പോർട്ട് പൂഴ്ത്തി

മുദ്ര റിപ്പോർട്ട് പൂഴ്ത്തി

മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് & റീഫിനാന്‍സ് ഏജന്‍സി) പദ്ധതി പ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ കണക്ക് തിരഞ്ഞെടുപ്പിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടാതെ പൂഴ്ത്തി വച്ചിരുന്നു. 2019 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 3.89 കോടി പേര്‍ക്കായി 2,10,759 കോടി രൂപ മാത്രമേ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ സഹായകമായെന്നാണ് വിവരം.

malayalam.goodreturns.in

English summary

Without Any Guarantee Loans Upto 50 Lakh

President Ram Nath Kovind has said that the government's scheme of providing loans up to Rs. 50 lakhs will be implemented soon.
Story first published: Saturday, June 22, 2019, 7:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X