ബംഗാളില്‍ ഐടി ജീവനക്കാര്‍ ട്രേഡ് യൂനിയന്‍ രജിസ്‌ട്രേഷന് അപേക്ഷിച്ചു

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഫോര്‍ ഐടി എംപ്ലോയീസ് ട്രേഡ് യൂനിയന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

'കഴിഞ്ഞാഴ്ചയാണ് ഞങ്ങള്‍ രജിസ്‌ട്രേഷനുവേണ്ട നടപടികള്‍ തുടങ്ങിയത്. ഫോറത്തില്‍ നിലവില്‍ 180 പേരാണുള്ളത്. കൊല്‍ക്കത്ത നഗരത്തിലെ 5000 പേരെയെങ്കിലും ഇതിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്- ഫോറം പ്രസിഡന്റ് ശാന്തനു ഭട്ടാചാര്യ അറിയിച്ചു.
തൊഴിലാളി വിരുദ്ധ നടപടികള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത്. നിര്‍ഭാഗ്യകരമായ അത്തരം സംഭവങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. മഹരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഐടിമേഖലയില്‍ തൊഴില്‍ സംഘടനകളുണ്ട്. സംസ്ഥാനത്ത് മൊത്തം 1.8 ലക്ഷം ഐടി ജീവനക്കാരാണുള്ളത്.

ബംഗാളില്‍ ഐടി ജീവനക്കാര്‍ ട്രേഡ് യൂനിയന്‍ രജിസ്‌ട്രേഷന് അപേക്ഷിച്ചു

പല കമ്പനികളും യുക്തിരഹിതമായി ജീവനക്കാരെ എടുക്കുകയും പിന്നീട് കോസ്റ്റ് കട്ടിങിനുള്ള എളുപ്പ വഴിയായി ജീവനക്കാരെ പുറത്താക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം പ്രവണതകളെ അംഗീകരിക്കാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി രാജര്‍ഷി വ്യക്തമാക്കി.

English summary

Trade union registration for Bengal IT employee

Trade union registration for Bengal IT employee
Story first published: Sunday, June 23, 2019, 12:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X