ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളമില്ല; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ ടെലികോം കമ്പനികൾക്ക് 4 ജി, 5 ജി സ്പെക്ട്രം അനുവദിക്കാൻ തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎല്ലിനെയും എടിഎൻഎല്ലിനെയും കണ്ടില്ലെന്ന് നടിക്കുന്നതായി കോൺ​ഗ്രസ് എം.പി റിപുൻ ബോറയുടെ ആരോപണം. എം‌ടി‌എൻ‌എല്ലിലെ 45,000 ത്തോളം ജീവനക്കാർക്കും 1.74 ലക്ഷം ബി‌എസ്‌എൻ‌എൽ ജീവനക്കാർക്കും മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും എന്നാൽ ഇതിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്നും സീറോ അവറിലാണ് അദ്ദേഹം ഉന്നയിച്ചത്.

ബിഎസ്എൻഎൽ കേരള സർക്കിൾ

ബിഎസ്എൻഎൽ കേരള സർക്കിൾ

കഴിഞ്ഞ അഞ്ച് മാസമായി ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിളിലുള്ള ജീവനക്കാര്‍ ശമ്പളമില്ലെന്നാണ് പരാതി. കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. ആറായിരത്തോളം കരാര്‍ ജീവനക്കാരാണ് ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിളില്‍ ജോലിചെയ്യുന്നത്. കേബിള്‍, ബ്രോഡ്ബാന്‍ഡ് അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ സെന്റര്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളിലാണ് പ്രധാനമായും കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നത്

കരാർ ജീവനക്കാരെ ഒഴിവാക്കുന്നു

കരാർ ജീവനക്കാരെ ഒഴിവാക്കുന്നു

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍, നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാർക്ക് ശമ്പളം നല്‍കാത്തത്. പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പലയിടത്തും കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ പൂട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ ശമ്പളത്തിനായി യാചിക്കുകയാണ് ബിഎസ്എൻഎല്ലിലെ കരാർ ജോലിക്കാർ. എന്നാൽ ഇവരെ കാത്തിരിക്കുന്നത് പിരിച്ചുവിടൽ നോട്ടീസ‌ാണ്.

അനിശ‌്ചിതകാലസമരം ഇന്ന‌ുമുതല്‍

അനിശ‌്ചിതകാലസമരം ഇന്ന‌ുമുതല്‍

ബിഎസ‌്എൻഎൽ കരാർ തൊഴിലാളികൾ തിങ്കളാഴ‌്ച മുതൽ തിരുവനന്തപുരത്ത‌് ചീഫ‌് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ അനിശ‌്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്. ജൂലൈ ഒന്നുമുതൽ പ്രക്ഷേ‌ാഭം ജില്ലാ ഓഫീസുകൾക്കു മുന്നിലേക്ക‌് വ്യാപിപ്പിക്കുമെന്ന‌് സമര സമിതിയുടെ നിലപാട്.

ചെക്ക് ബൗൺസ്

ചെക്ക് ബൗൺസ്

ചെക്ക് ബൗൺസ് കേസുകൾ കാരണം മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സീറോ അവറിൽ ബിജെപി എംപി സ്വെയ്ത് മാലിക് പരാമർശിച്ചു. ചെക്ക് ബൗൺസ് കേസുകൾ ഗുരുതരമായ പ്രശ്നമാണെന്നും, ആളുകൾക്ക് അവരുടെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 ലക്ഷത്തിലധികം ചെക്ക് ബൗൺസ് കേസുകൾ കോടതികളിൽ തീർപ്പു കൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നും മാലിക് കൂട്ടിച്ചേർത്തു.

malayalam.goodreturns.in

English summary

BSNL Employees Not Getting Salaries

Congress MP Ripun Bohra has alleged that the central government, which is preparing to allocate 4G and 5G spectrum to private telecom companies, has not seen BSNL and MTNL problems.
Story first published: Tuesday, June 25, 2019, 9:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X