ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, ജിഗാ ഫൈബർ ഉടൻ എത്തും; സൂചനകളുമായി ജിയോകോൾ ആപ്പ് അപ്‌ഡേറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോ ജിഗാ ഫൈബർ ഉടൻ വിപണിയിലെത്തുമെന്നതിന്റെ സൂചനകളുമായി ജിയോകോൾ ആപ്പ് അപ്‌ഡേറ്റ് എത്തി. ടെലികോം സേവന ദാതാവായ റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനവും ജിയോയുടെ ഫിക്സഡ്-ലൈൻ സർവ്വീസും ഒരുമിച്ചുള്ള സേവനമായിരിക്കും ലഭ്യമാക്കുക എന്ന സൂചനകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായ അടുത്തിടെ Jio4GVoice അപ്ലിക്കേഷൻ അപ്‌ഡേറ്റു ചെയ്‌ത് JioCall എന്ന് പേരുമാറ്റിയിരുന്നു.

 

ജിയോകോൾ ആപ്പ്

ജിയോകോൾ ആപ്പ്

മുമ്പത്തെ പതിപ്പിലുള്ള എല്ലാ സവിശേഷതകളും പ്രവർത്തനങ്ങളും നിലനിൽക്കെ തന്നെ, ജിയോകോൾ എന്ന് പേരു മാറ്റിയ ആപ്ലിക്കേഷൻ വഴി നിശ്ചിത-ലൈൻ നമ്പറുകളിലേക്ക് വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാനുള്ള അധിക ഓപ്ഷനുമായാണ് ജിയോ എത്തിയിരിക്കുന്നത്. ഓഡിയോ, വീഡിയോ കോളുകൾ ആരംഭിക്കാൻ ഉപയോക്താക്കൾ ജിയോ കോൾ അപ്ലിക്കേഷനുമായി അവരുടെ ജിയോ ഫിക്സഡ്-ലൈൻ കണക്ഷൻ ക്രമീകരിക്കേണ്ടതുണ്ട്.

അപ്ഡേറ്റിന്റെ ലക്ഷ്യം

അപ്ഡേറ്റിന്റെ ലക്ഷ്യം

പുതുതായി അപ്ഡേറ്റ് ചെയ്ത ഈ സേവനം എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമല്ലെങ്കിലും, സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമ്പോൾ ഫിക്സഡ്-ലൈൻ ജിയോ ജിഗാഫൈബറുമായി ബന്ധിപ്പിച്ച് വിപണിയിലെത്തിക്കാനാണ് സാധ്യതയെന്ന് സാങ്കേതിക വിദ​ഗ്ധർ പറയുന്നു. പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യവും ഇത് തന്നെയെന്ന് ഇവർ പറയുന്നു. ടെലികോം രം​ഗത്ത് അടിമുടി മാറ്റങ്ങളുമായി പുറത്തിറക്കിയ ജിയോ വമ്പൻ ഹിറ്റായതിന് പിന്നാലെയാണ് റിലയൻസ് ജിയോ ജി​ഗാ ഫൈബർ എന്ന ബ്രോഡ്ബാൻഡ് വ്യവസായത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്.

ജിയോ ജി​ഗാഫൈബറിന്റെ നിരക്ക്

ജിയോ ജി​ഗാഫൈബറിന്റെ നിരക്ക്

4500രൂപക്കും 2500രൂപക്കും കണക്ഷനുകൾ ലഭ്യമായിരിക്കും. 4500 രൂപയുടെ കണക്ഷനിൽ കൂടുതൽ ഫീച്ചറുകളും വേഗതയുമുള്ള ഡിവൈസാണ് നൽകുക. വെറും 600 രൂപയാണ് 50 എംബിപെർ സെക്കൻ ബ്രോഡ്ബാൻഡ് പ്ലാനിന് മാസം തോറും ഈടാക്കുക. 100 എംബിപെർസെക്കൻഡ് പ്ലാനിന് 1000 രൂപയായിരിക്കും പ്രതിമാസം ചാർജ്. പ്രതിമാസം വെറും 600 രൂപയ്ക്ക് ചാർജ് ചെയ്താൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി എന്നിവയുടെ കോംമ്പോ ഓഫർ ജിയോ ജിഗാ ഫൈബറിലൂടെ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ട്രിപ്പിൾ പ്ലേ പ്ലാൻ

ട്രിപ്പിൾ പ്ലേ പ്ലാൻ

ട്രിപ്പിൾ പ്ലേ പ്ലാൻ അനുസരിച്ച് ഒരു മാസത്തേക്ക് 100ജിബി ഡാറ്റയാണ് ലഭിക്കുക. കൂടാതെ ലാൻഡ് ലൈനുകൾ അൺലിമിറ്റഡ് കോൾ സൗകര്യത്തോടെയാകും ലഭിക്കുക. ജി​ഗാ ഫൈബർ വിപണിയിലെത്തിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി എന്നീ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

പൈലറ്റ് ടെസ്റ്റിം​ഗ്

പൈലറ്റ് ടെസ്റ്റിം​ഗ്

നിലവിൽ ജി​ഗാ ഫൈബറിന്റെ പൈലറ്റ് ടെസ്റ്റിം​ഗ് നടന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് പൈലറ്റ് ടെസ്റ്റിംഗ് നടക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ രാജ്യത്തെ 1600 നഗരങ്ങളിൽ സേവനം ലഭ്യമാക്കും.

malayalam.goodreturns.in

Read more about: jio jio gigafiber ജിയോ
English summary

Jio GigaFiber May Come Soon

The JioCall App update has come up with indications that the Jio Giga Fiber will soon be available in the market.
Story first published: Friday, June 28, 2019, 9:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X