ആധാര്‍ കാര്‍ഡിനെ ഐ.ആര്‍.സി.ടി.സി. അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ.ആര്‍.സി.ടി.സിയുടെ ഇ ടിക്കറ്റിങ് വെബ്‌സൈറ്റ്, റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകള്‍, മറ്റ് റെയില്‍വെ റിസര്‍വേഷന്‍ ഓഫീസുകള്‍ എന്നിവ വഴി ഒരു വ്യക്തിയ്ക്ക് പരമാവധി ആറ് ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രമാണ് ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ഐ.ആര്‍.സി.ടി.സി അക്കൗണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.

 

പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധനവ്

ആധാര്‍കാര്‍ഡ് വെരിഫിക്കേഷന്‍

ആധാര്‍ കാര്‍ഡ് നമ്പറിന്റെ വെരിഫിക്കേഷന് ശേഷം ഐആര്‍സിടിസിയുടെ ഇ ടിക്കറ്റിങ് വെബ്‌സൈറ്റില്‍ നിന്ന് 12 ടിക്കറ്റുകള്‍ ഒരാള്‍ക്ക് ബുക്ക് ചെയ്യാം. യാത്ര ചെയ്യുന്നവരില്‍ ഒരാളുടെ ആധാര്‍ ഇത്തരത്തില്‍ ഐആര്‍സിടിസിയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ മതിയാകും. വെബ്‌സൈറ്റില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പ് പാസഞ്ചര്‍ മാസ്റ്റര്‍ ലിസ്റ്റില്‍ നിന്നും ആധാര്‍ വെരിഫൈ ചെയ്ത യാത്രക്കാരന്റെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.

 ആധാര്‍ കാര്‍ഡിനെ ഐ.ആര്‍.സി.ടി.സി. അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം?

ആധാറും ഐആര്‍സിടിസി അക്കൗണ്ടും ബന്ധിപ്പിക്കാംആധാര്‍ കാര്‍ഡിനെ ഐആര്‍സിടിസിയുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ആദ്യമായി ഐആര്‍സിടിസിയുടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഇതിനുശേഷം മൈ അക്കൗണ്ട് ടാബില്‍ നിന്ന് 'ലിങ്ക് യുവര്‍ ആധാര്‍' എന്നതില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്പര്‍, വിര്‍ച്വല്‍ ഐഡി, ആധാറില്‍ അച്ചടിച്ചിട്ടുളള പേര് എന്നിവ രേഖപ്പെടുത്തി ചെക്ക്‌ബോക്‌സ് തെരഞ്ഞെടുക്കണം. പിന്നീട് 'സെന്‍ഡ് ഒ.ടി.പി.' എന്ന ബട്ടണില്‍ അമര്‍ത്തണം. ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും. ഒ.ടി.പി. രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ' വെരിഫൈ ഒ.ടി.പി. ' കൊടുക്കാം. തുടര്‍ന്ന് 'അപ്‌ഡേറ്റ് ' ബട്ടണില്‍ അമര്‍ത്തി ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. തുടര്‍ന്ന് വരുന്ന പോപ് അപ് വിന്‍ഡോയില്‍ ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാതിന്റെ സ്ഥിരീകരണ സന്ദേശം ലഭിക്കും. ഇതിന് ശേഷം ടിക്കറ്റ് ബുക്കിങ്ങിനായി വീണ്ടും വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം.തുടര്‍ന്ന് മൈ അക്കൗണ്ട് ടാബിലെ ' ലിങ്ക് യുവര്‍ ആധാര്‍ ' ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആധാര്‍ കെവൈസി നില അറിയാം.

English summary

how to link adhar card with irctc account

how to link adhar card with irctc account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X