എടിഎമ്മുകള്‍ എണ്ണത്തില്‍ കുറവ് ; കൂടുന്നത് എടിഎമ്മിലേക്കുളള നീണ്ട നിര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് എടിഎം ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും എടിഎമ്മുകളുടെ എണ്ണം താരതമ്യേന കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കനുസരിച്ച് നോട്ട് നിരോധനത്തിന് ശേഷം ദിവസേന നടക്കുന്ന എടിഎം ഇടപാടുകള്‍ വന്‍തോതില്‍ കൂടിയിട്ടുണ്ട്.

 
 എടിഎമ്മുകള്‍ എണ്ണത്തില്‍ കുറവ് ; കൂടുന്നത് എടിഎമ്മിലേക്കുളള നീണ്ട നിര

ബാങ്കുകള്‍ അനുവദിക്കുന്ന ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ഷം തോറും കൂടിവരികയാണ്. 2017 ഏപ്രിലില്‍ 78 കോടിയായിരുന്നു ഇതെങ്കില്‍ 2019 ഏപ്രില്‍ എത്തിയപ്പോള്‍ ഇത് 88 കോടിയായി വര്‍ധിച്ചു. എടിഎമ്മുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പല ബാങ്കുകളും ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഉളള എടിഎമ്മുകള്‍ തന്നെ ബാങ്കുകള്‍ അടച്ചുപൂട്ടി. നോട്ട് നിരോധനത്തിനും പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതിയ്ക്കും ശേഷം എടിഎം ഉപയോഗം വര്‍ധിച്ചതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഒരു മാസം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തെക്കാള്‍ കൂടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഒരു മാസം വിതരണം ചെയ്തുവരുന്നുണ്ട്.

എന്താണ് ഇഎസ്ജി മ്യൂച്വല്‍ ഫണ്ടുകള്‍?

ബാങ്കുകള്‍ കുടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എടിഎമ്മുകളുടെ എണ്ണം കൂടിയേ തീരൂ. എന്നാല്‍ എടിഎമ്മുകളുടെ എണ്ണം ചുരുങ്ങിവരുന്ന സാഹചര്യമാണ് നിലവിലുളളത്. ഉപഭോക്താക്കള്‍ വര്‍ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു.എടിഎമ്മുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ആര്‍ബിഐ കര്‍ശനമാക്കിയതാണ് കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതില്‍ നിന്നും ബാങ്കുകളെ വിലക്കുന്നത്. എടിഎം പ്രവര്‍ത്തിപ്പിക്കുന്നതിലെ ചെലവേറുന്നതും ബാങ്കുകളെ പിന്നോട്ടു വലിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇത്തരത്തില്‍ എടിഎമ്മുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. പണം കൈകാര്യം ചെയ്യുന്നത് സൗകര്യപ്രദമാക്കാന്‍ എടിഎമ്മുകള്‍ക്ക് പകരം കാഷ് റീസൈക്ലിങ് മെഷീനുകള്‍ സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്ന് വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മെഷീനുകളുടെ സഹായത്തോടെ പണം നിക്ഷേപിക്കാനും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഞൊടിയിടയ്ക്കുളളില്‍ അയയ്ക്കാനും സാധിക്കും.

English summary

queues get longer as number of atms shrink

queues get longer as number of atms shrink
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X