ബജറ്റിൽ എൻആർഐകൾക്ക് നേട്ടങ്ങൾ നിരവധി, പ്രവാസികൾക്ക് ഇനി ആധാർ കാർഡ് എളുപ്പത്തിൽ എടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ വർഷവും നിരവധി പേരാണ് വിദ്യാഭ്യാസത്തിനായും ജോലികൾക്കായും ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നത്. കൂടുതൽ പണം സമ്പാദിക്കുകയാണ് അടിസ്ഥാനപരമായി എല്ലാ പ്രവാസികളുടെയും ലക്ഷ്യം. കാലക്രമേണ, അവരിൽ പലരും വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്യും.

ലക്ഷ്യം സാമ്പത്തിക വളർച്ച

ലക്ഷ്യം സാമ്പത്തിക വളർച്ച

ഇന്ത്യൻ വംശജരായ അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിൽ പ്രവാസികളായി തുടരുന്ന ഇന്ത്യക്കാരാണ് രാജ്യത്തേയ്ക്കുള്ള വിദേശ പണമൊഴുക്കിന്റെ പ്രധാന സ്രോതസ്സ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളുടെ ഫണ്ടുകൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ പ്രവാസികൾ കൂടുതൽ താത്പര്യവും കാണിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഉയർത്തുകയെന്ന ഉദ്ദേശ്യത്തോടെ കൂടുതൽ എൻ‌ആർ‌ഐ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി നിക്ഷേപ രീതിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ ലളിതമാക്കിയിട്ടുണ്ട്.

ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്

ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2019 ലെ കേന്ദ്ര ബജറ്റ് എൻ‌ആർ‌ഐകളെ ആകർഷിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ മൂലധന വിപണിയിൽ എൻ‌ആർ‌ഐ നിക്ഷേപം കുറവായതിനാൽ. എൻ‌ആർ‌ഐ പോർട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി റൂട്ട് എഫ്‌പിഐ (ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്) റൂട്ടുമായി ലയിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. ബോണ്ട്, ഇക്വിറ്റി, ക്യാഷ് എന്നിവയുൾപ്പെടെയുള്ള ആസ്തികളുടെ കൂട്ടമാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപം. ഈ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ ഒരു നിക്ഷേപകന് നേരിട്ട് കൈവശം വയ്ക്കുകയോ സാമ്പത്തിക പ്രൊഫഷണലുകൾക്ക് കൈകാര്യം ചെയ്യുകയോ ചെയ്യാം.

പ്രവാസികൾക്ക് ആധാർ കാർഡ്

പ്രവാസികൾക്ക് ആധാർ കാർഡ്

ഇന്ത്യൻ പാസ്‌പോർട്ടുകളുള്ള പ്രവാസികൾക്ക് ആധാർ കാർഡുകൾ നൽകാനും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ഇനി ആധാർ കാർഡിനായി എൻ‌ആർ‌ഐകൾക്ക് 180 ദിവസം കാത്തിരിക്കേണ്ടതില്ല, ഇന്ത്യയിലെത്തുമ്പോൾ എൻ‌ആർ‌ഐകൾക്ക് ആധാർ കാർഡ് എടുക്കുന്നതിനുള്ള നടപടികൾ ഇതോടെ ലളിതമാകും. ‌പ്രവാസി ഇന്ത്യക്കാർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്നത്തിനാകും ഇതോടെ പരിഹാരമാകുക.

നിലവിലെ നിയമം

നിലവിലെ നിയമം

നിലവിലെ ആധാർ നിയമത്തിലെ 3.1 സെക്ഷൻ പ്രകാരം ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളു. എന്നാൽ പ്രവാസികൾക്കും ആധാർ നൽകുമെന്ന് നേരത്തേ മുൻ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്ഥിരതാമസക്കാർ അല്ലാത്തതിനാൽ ആധാർ കാർഡിന്റെ ഗുണഭോക്താക്കളാകാൻ പ്രവാസികൾക്ക് കഴിയില്ലെന്ന നിലപാട് പുന:പരിശോധിക്കണമെന്ന് പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്ന കാര്യമാണ്.

malayalam.goodreturns.in

English summary

Budget 2019: Huge Benefits For NRIs

The 2019 Union Budget, presented by Finance Minister Nirmala Sitharaman, announced a series of concessions to attract NRIs.
Story first published: Friday, July 5, 2019, 15:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X