സാധാരണക്കാർക്ക് സന്തോഷ വാർത്ത; 5 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ആദായനികുതിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി അടയ്ക്കുന്നവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് സീതാറാം ബജറ്റിലെ നികുതി സെക്ഷൻ ആരംഭിച്ചത്. ഉത്തരവാദിത്വമുള്ള പൗരന്മാരുടെ പിന്തുണ കൊണ്ടു മാത്രമാണ് സർക്കാറിന് മികച്ച പ്രവർത്തനങ്ങൾ സാധിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമനാക്കി. സാധാരണക്കാർക്ക് അനുകൂലമായ നികുതി പരിഷ്കാരങ്ങളാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലുള്ളത്. ഇനി മുതൽ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് ആദായനികുതിയില്ല.

ഡയറക്ട് ടാക്സ് റവന്യുവിൽ വർദ്ധിച്ചു. 78 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികൾക്കുള്ള നികുതിയിലും ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. കോർപ്പറേറ്റ് ടാക്സ് മെഷർ 400 കോടി രൂപയാക്കുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയെടുക്കുന്നവർക്കും നികുതിയിളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി റേറ്റ് 12 ശതമാനത്തിൽ നിന്നും 5 ശതമാനത്തിലേക്ക് മാറ്റി. വായ്പകളുടെ പലിശയ്ക്ക് 150000 രൂപ അധിക കിഴിവും ലഭിക്കുന്നതാണ്.

സാധാരണക്കാർക്ക് സന്തോഷ വാർത്ത; 5 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ആദായനികുതിയില്ല

സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് രീതികള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്റ്റാർട്ട് അപ്പിൽ നിക്ഷേപിക്കാൻ വേണ്ടി പ്രോപ്പർട്ടി വിറ്റാൽ ക്യാപ്പിറ്റൽ ഗെയിൻ ടാക്സും നൽകേണ്ടതില്ല.

2018ലെ കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും ബജറ്റ് ഇടത്തരക്കാർക്ക് നിരാശയാണ് നൽകിയത്. എൻഡിഎ സർക്കാരിന്റെ പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റായതിനാൽ ഇത്തവണയും കൂടുതൽ ഇളവുകൾ നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ തവണ ധനക്കമ്മി വർദ്ധിച്ചതാണ് കൂടുതൽ ഇളവുകൾ നൽകാത്തതിന് കാരണമായി അരുൺ ജയ്റ്റിലി വ്യക്തമാക്കിയത്.

 malayalam.goodreturns.in

English summary

Budget 2019: Income Tax Changes

From now on, those with income up to Rs 5 lakh will have no income tax.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X