ബജറ്റ് 2019: റെയിൽവേയിൽ വൻ അഴിച്ചുപണി, സർക്കാറും സ്വകാര്യ മേഖലയും കൈകോർക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെയിൽ മേഖലയുടെ വികസനത്തിന് സർക്കാറും സ്വകാര്യ മേഖലയും കൈകോർക്കുമെന്ന് 2019 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. റെയിൽവേ വികസനത്തിന് പിപിപി മോഡൽ കൊണ്ടു വരുന്നു. പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തിനെയാണ് പിപിപി എന്നു പറയുന്നത്. കൂടാതെ റെയിൽ‌വേ നവീകരണത്തിന് 2018 നും 2030 നും ഇടയിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നതായും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

 
ബജറ്റ് 2019: റെയിൽവേയിൽ വൻ അഴിച്ചുപണി, സർക്കാറും സ്വകാര്യ മേഖലയും കൈകോർക്കുന്നു

ചെലവ് പ്രതിവർഷം 1.4 മുതൽ 1.6 ലക്ഷം കോടി രൂപ വീതമാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതികൾ മുഴുവൻ പൂർത്തിയാകാൻ ഏറെ കാലതാമസമെടുക്കുമെന്നും അതിനാൽ റെയിൽവേ സ്വകാര്യവൽക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം നടത്താനും സർക്കാർ പദ്ധതിയിട്ടുണ്ട്. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിൽ വ്യക്തമാക്കി.

 

 malayalam.goodreturns.in

English summary

Budget 2019: Railway Sector Estimations Here

The Union Budget, 2019, announced that the government and the private sector will join hands in the development of the rail sector. The PPP model is being introduced for railway development.
Story first published: Friday, July 5, 2019, 11:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X