ബജറ്റ് 2019: നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിതാ ധനമന്ത്രിയായ നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റ് അവതരണം ആരംഭിച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ധനമന്ത്രാലയമെന്നും ഈ നേട്ടം കൈവരിക്കാൻ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന പദ്ധതികളും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വ്യക്തമായ കാഴ്ചപ്പാടുകളും നയങ്ങളും നടപ്പിലാക്കുന്ന രീതിയിലാകും രാജ്യം വളർച്ച കൈവരിക്കുന്നതെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

ബജറ്റ് 2019: നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

ചൈനയ്ക്കും യുഎസിനും ശേഷമുള്ള മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും, ഇന്ത്യ ഇതിനകം 3 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറി കഴിഞ്ഞുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രധാന
സാമ്പത്തിക പദ്ധതികളെക്കുറിച്ചും അവ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെക്കുറിച്ചും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ വളർച്ചാ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും സീതാരാമൻ ആമുഖത്തിൽ വ്യക്തമാക്കി.

English summary

Nirmala Sitharamans Budget Begin

Nirmala Sitharaman, India's first full-time woman finance minister, started the first budget.
Story first published: Friday, July 5, 2019, 11:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X