റെയ്ഡ് നടത്തി പ്രവാസികളെ ഉടൻ നാട് കടത്തും, അമേരിക്കയിൽ ട്രംപിന്റെ പുതിയ പണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിൽ നിന്ന് പ്രവാസികളെ കൂട്ടത്തോടെ നാട് കടത്താനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃതമായി അമേരിക്കയിൽ കുടിയേറ്റം നടത്തിയിരിക്കുന്ന പ്രവാസികളെ ഇമി​ഗ്രേഷൻ റെയ്ഡ് നടത്തി നാടു കടത്താനാണ് ട്രംപിന്റെ പുതിയ പദ്ധതി. വരുന്ന തിരഞ്ഞെടുപ്പ് മുൻ നിർത്തി കടുത്ത ഇമിഗ്രേഷൻ നിലപാടുകളിൽ നിന്ന് അൽപ്പം വിട്ടു നിന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഇമി​ഗ്രേഷൻ റെയ്ഡുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.

 

റെയ്ഡ് അല്ല നീക്കം ചെയ്യൽ

റെയ്ഡ് അല്ല നീക്കം ചെയ്യൽ

അനധികൃതമായി കുടിയേറിയവരെ ഒഴുവാക്കുന്ന നടപടിയെ ഇമി​ഗ്രേഷൻ റെയ്ഡ് എന്ന് വിളിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും വർഷങ്ങളായി നിയമവിരുദ്ധമായി രാജ്യത്ത് കുടിയേറിയവരെ നീക്കം ചെയ്യൽ മാത്രമാണ് ഇതെന്നും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ അമേരിക്കയിലെത്തിയ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ളതാണ് റെയ്ഡ് എന്നാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നൽകുന്ന വിവരം.

പിടികൂടുന്നത് ആരെ?

പിടികൂടുന്നത് ആരെ?

ക്രിമിനൽ ചരിത്രമുള്ള ആളുകളെ അറസ്റ്റ് ചെയ്യുന്നതിലാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്നാൽ യുഎസ് നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ ഏതൊരു കുടിയേറ്റക്കാരനെയും അറസ്റ്റിന് വിധേയമാക്കുമെന്നും ഐസിഇ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റ അവകാശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സർക്കാർ രേഖകളും പുറത്തു വിട്ടിട്ടുണ്ട്.

കുടിയേറ്റ അവകാശ ഗ്രൂപ്പുകളുടെ വാദം

കുടിയേറ്റ അവകാശ ഗ്രൂപ്പുകളുടെ വാദം

ട്രംപിന്റെ ഈ ഭീഷണി കമ്മ്യൂണിറ്റികൾക്കും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും ഹാനികരമാണെന്ന് കുടിയേറ്റ അവകാശ ഗ്രൂപ്പുകളുടെ വാദം. മുതിർന്നവരുടെ ജോലി നഷ്‌ടപ്പെടുകയും കുട്ടികളുടെ പഠനവും മറ്റും ഉപേക്ഷിച്ച് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുമെന്നും കുടിയേറ്റ അവകാശ ഗ്രൂപ്പുകൾ വ്യക്തമാക്കുന്നു. എല്ലാ ദിവസവും അറസ്റ്റുകൾ നടക്കുന്നതിനാൽ അനധികൃത കുടിയേറ്റക്കാരെല്ലാം തയ്യാറായിരിക്കണമെന്നും കുടിയേറ്റക്കാരെ അവരുടെ പൗരാവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന സംഘടനയുടെ സംഘാടക എൽസ ലോപ്പസ് പറഞ്ഞു.

പുതിയ തീരുമാനത്തിന് കാരണം

പുതിയ തീരുമാനത്തിന് കാരണം

തെക്ക് പടിഞ്ഞാറൻ അതിർത്തിയിൽ കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നതാണ് നിലവിലെ റെയ്ഡ് നടപടികൾക്ക് കാരണം. മെയ് മാസത്തിൽ 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കുടിയേറ്റം. ഇതിനെ തുടർന്നാണ് ഈ മാസം മുതൽ കുടിയേറ്റക്കാരെ കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇന്ത്യ, ക്യൂബ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ മധ്യ അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണമാണ് ഇപ്പോൾ വർദ്ധിച്ചു വരുന്നത്.

malayalam.goodreturns.in

English summary

Immigration Raids Coming Soon In America

President Donald Trump says he plans to deport the American exiles soon.
Story first published: Saturday, July 6, 2019, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X