കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് പെട്രോള്‍,ഡീസല്‍ വിലകൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വാഹന ഇന്ധന വിലയില്‍ സെസ് വര്‍ധനവ് പ്രഖ്യാപിച്ച് മണിക്കൂറിനുള്ളില്‍ പെട്രോള്‍ വില ലിറ്ററിന് 2.50 രൂപയും ഡീസല്‍ വില ലിറ്ററിന് 2.30 രൂപയും ഉയര്‍ന്നു.28,000 കോടി രൂപ സമാഹരിക്കുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ഓരോ രൂപയുടെ വര്‍ധനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം കൂട്ടി; കള്ളക്കടത്ത് വര്‍ധിക്കുമോ?

വെള്ളിയാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് ദില്ലിയില്‍ 70.51 രൂപയും മുംബൈയില്‍ 76.15 രൂപയുമാണ് വില. ദില്ലിയില്‍ ലിറ്ററിന് 64.33 രൂപയും മുംബൈയില്‍ ലിറ്ററിന് 67.40 രൂപയുമാണ് ഡീസലിന് വില.കൂടാതെ, ധനമന്ത്രി ടണ്ണിന് ഒരു രൂപ കസ്റ്റംസ് അല്ലെങ്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി തീരുവ ചുമത്തി. ഇന്ത്യ 220 ദശലക്ഷം ടണ്ണിലധികം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ തീരുവ സര്‍ക്കാരിന് 22 കോടി രൂപ അധികമായി നല്‍കും.നിലവില്‍ അസംസ്‌കൃത എണ്ണയ്ക്ക് കസ്റ്റംസ് തീരുവ ഈടാക്കുന്നില്ല. ടണ്ണിന് 50 രൂപ മാത്രമാണ് ദേശീയ ദുരന്ത അനിശ്ചിത തീരുവ (എന്‍സിസിഡി) ഈടാക്കുന്നത്.

കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് പെട്രോള്‍,ഡീസല്‍ വിലകൂടി

ബജറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വര്‍ധന.അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വില്‍പന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെയാണ് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും ആയത്.

English summary

Petrol diesel prices shoot up by over Rs 2 after cess hike in Budget

Petrol diesel prices shoot up by over Rs 2 after cess hike in Budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X