നോ പാർക്കിം​ഗിൽ വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ 23,250 രൂപ, പുതിയ നിയമങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന​ഗരങ്ങളിൽ ​ഗതാ​ഗതക്കുരുക്ക് സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അനധികൃതമായ വാഹന പാർക്കിം​ഗുകൾ. നോ പാർക്കിം​ഗ് ബോർഡുകൾക്ക് മുന്നിൽ പോലും യാതൊരു കൂസലുമില്ലാതെയാണ് ചിലർ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകാറുള്ളത്. എന്നാൽ മുംബൈ ന​ഗരത്തിൽ ഇനി രീതിയ്ക്ക് കുറവുണ്ടാകും. കാരണം ഞായറാഴ്ച്ച മുതൽ അനധികൃത പാർക്കിം​ഗുകൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് ഇത്തരത്തിൽ പിഴ തുകയിൽ പരിഷ്കരണങ്ങൾ വരുത്തിയിരിക്കുന്നത്.

 

മുംബൈ ന​ഗരത്തിലെ 26 നോ പാർക്കിം​ഗ് മേഖലകളിൽ 500 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ 15,000 രൂപ വരെയാണ് പിഴ ഈടാക്കുക. ഇരുചക്രവാഹനത്തിന് 5,000 രൂപ വരെയും ഹെവി വാഹനങ്ങൾക്ക് 15,000 രൂപ വരെയും പിഴ ഈടാക്കും. എന്നാൽ പിഴ നൽകാൻ വൈകിയാൽ 23,250 രൂപ വരെ പിഴ ഈടാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി, ട്രാഫിക് പോലീസിനെ സഹായിക്കാൻ മുൻ സൈനികരെയും നിയമിച്ചിട്ടുണ്ട്.

നോ പാർക്കിം​ഗിൽ വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ 23,250 രൂപ, പുതിയ നിയമങ്ങൾ ഇതാ..

പിഴ തുക അടക്കമാണ് ഇപ്പോൾ മുംബൈയിൽ നോ പാർക്കിം​ഗ് ബോർഡുകൾ വച്ചിരിക്കുന്നത്. ഇത് ആളുകളെ നിയമം ലംഘിക്കാതിരിക്കാൻ നിർബന്ധിതരാക്കും എന്നാണ് അധികൃതരുടെ വിശ്വാസം. എന്നാൽ ട്വിറ്ററിലൂടെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ പരിഷ്കാരത്തിന് എതിരെ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

ഇത്ര വലിയ പിഴ ഈടാക്കുന്നതിന് എതിരെയാണ് വ്യാപക പ്രതിഷേധം. അതേസമയം അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെക്കുറിച്ച് ചിലർ മുംബൈ പോലീസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കാനും തുടങ്ങിയിട്ടുണ്ട്. വാഹന നമ്പർ അടക്കവും അനധികൃത പാർക്കിം​ഗ് നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ സഹിതവുമാണ് ചിലർ പൊലീസിനെ വിവരമറിയിക്കാൻ ശ്രമിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

₹23,250 Fine For Parking No Parking Area

Illegal vehicle parking is one of the main causes of traffic congestion in urban areas. Some people park their vehicles without any hassle even in front of no-parking boards.
Story first published: Monday, July 8, 2019, 9:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X