ജിയോയുടെ ബ്രോഡ്ബാൻഡ് സേവനത്തിന് നിങ്ങൾ എന്ത് പേര് നൽകും? പേരിടാൻ ഉപഭോക്താക്കൾക്കും അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ജിയോയുടെ ഫൈബർ-ടു-ദി-ഹോം (എഫ്‌ടി‌ടി‌എച്ച്) സർവീസ് ആരംഭിക്കുന്നതിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, ബ്രോഡ്ബാൻ‍ഡ് സേവനത്തിന് പേരിടാൻ ഉപഭോക്താക്കൾക്കും അവസരം. My Jio അപ്ലിക്കേഷനിലാണ് ഉപയോക്താക്കൾ ജിയോയിൽ നിന്ന് പേരിടൽ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ജിയോ ഉപയോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്. ജിയോ ഫൈബർ, ജിയോ ഹോം, ജിയോ ജി​ഗാഫൈബർ. ഈ ഓപ്ഷനുകളിൽ ഏത് വെണമെങ്കിലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

 

മുകേഷ് അംബാനിയുടെ പ്രഖ്യാപനം

മുകേഷ് അംബാനിയുടെ പ്രഖ്യാപനം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ വർഷം കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് എഫ്‌ടിടിഎച്ച് സേവനമായ ജിയോ ജിഗാ ഫൈബർ പ്രഖ്യാപിച്ചത്. ഇന്ത്യയിലുടനീളമുള്ള 1,100 നഗരങ്ങളിൽ 100 ​​എംബിപിഎസ് വേഗതയിലുള്ള വാൾ-ടു-വാൾ ബ്രോഡ്‌ബാൻഡ് സേവനം എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 മുതൽ ജിയോ രജിസ്ട്രേഷനുകൾ ആരംഭിച്ചിരുന്നു.

പ്രിവ്യൂ പ്ലാനുകൾ

പ്രിവ്യൂ പ്ലാനുകൾ

അടുത്തിടെ ജിയോ ഉപയോക്താക്കൾക്ക് പ്രിവ്യൂ പ്ലാനുകളും വാഗ്ദാനം ചെയ്തു. പ്രതിവർഷം 2,500 രൂപയ്ക്ക് 50 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനാണ് അടുത്തിടെ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 4,500 പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ പരിമിതമായ ആനുകൂല്യങ്ങൾ മാത്രമാണ് ഇതിനുള്ളത്. ഈ പ്ലാനിൽ ചേർത്തിട്ടുള്ള റൂട്ടറിൽ സിംഗിൾ ബാൻഡ് ചാനലിനെ പിന്തുണയ്ക്കുന്നതാണ്. 100 എംബിപിഎസ് പകരം 50 എംബിപിഎസ് വേഗതയാണ് പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ട്രിപ്പിൾ പ്ലേ പ്ലാൻ

ട്രിപ്പിൾ പ്ലേ പ്ലാൻ

ഇന്റർനെറ്റിന് ഒപ്പം ലാൻഡ് ലൈൻ, ജിയോ ടിവി എന്നിവ ഒരൊറ്റ പാക്കേജിൽ വാഗ്ദാനം ചെയ്യുന്ന 'ട്രിപ്പിൾ പ്ലേ പ്ലാനും' കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 40 എംബിപിഎസ് സ്പീഡിൽ 100 ​​ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനിന് പ്രതിമാസം 600 രൂപയാണ് നിരക്ക്. 1000 രൂപയുടെ പ്ലാനും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 40 ഉപകരണങ്ങളെ ജിയോ ജി​ഗാഫൈബറിന്റെ സ്മാർട്ട് ഹോം നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്.

ഡിജിറ്റൽ ഉഡാൻ പദ്ധതി

ഡിജിറ്റൽ ഉഡാൻ പദ്ധതി

കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്കുമായി സഹകരിച്ച് രാജ്യത്ത് ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി ഡിജിറ്റൽ സാക്ഷരതാ സംരംഭമായ 'ഡിജിറ്റൽ ഉഡാൻ' പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ജിയോ ഫോണിന്റെ സവിശേഷതകൾ, വിവിധ ആപ്ലിക്കേഷനുകളുടെ ഉപയോഗം, ഫേസ്ബുക്ക് ഉപയോഗം, ഇന്റർനെറ്റ് സുരക്ഷ എന്നിവയെക്കുറിച്ച് അറിയാൻ സഹായിക്കുന്ന പദ്ധതി എല്ലാ ശനിയാഴ്ചയും ജിയോ ഉപയോക്താക്കളുമായി പങ്കിടും. 13 സംസ്ഥാനങ്ങളിലായി 200 ഓളം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

malayalam.goodreturns.in

Read more about: jio jio gigafiber ജിയോ
English summary

What You Like To Call Jio's FTTH Service?

Users have received a naming notification from Jio on the My Jio app.
Story first published: Monday, July 8, 2019, 17:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X