വനിതാ ജീവനക്കാരെ ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി ഫേസ്ബുക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെഎണ്ണം ഇരട്ടിയാക്കാന്‍ ഫേസ്ബുക്ക് ലക്ഷ്യമിടുന്നു.അതോടൊപ്പം യുഎസിലെ കറുത്ത, ഹിസ്പാനിക് ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കുകയും സംഘടനയ്ക്ക് പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

 
വനിതാ ജീവനക്കാരെ ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി ഫേസ്ബുക്ക്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ യുഎസ് തൊഴിലാളികളില്‍ പകുതിയും 2024 ഓടെ പ്രാതിനിധ്യമില്ലാത്ത ഗ്രൂപ്പുകളില്‍ നിന്നുള്ളവരാകും.

'അഞ്ചുവര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ തൊഴിലാളികളില്‍ അമ്പത് ശതമാനമെങ്കിലും സ്ത്രീകള്‍, കറുത്തവര്‍, ഹിസ്പാനിക്, നേറ്റീവ് അമേരിക്കന്‍, പസഫിക് ദ്വീപുവാസികള്‍, രണ്ടോ അതിലധികമോ വംശജരായ ആളുകള്‍, വൈകല്യമുള്ളവര്‍, വെറ്ററന്‍മാര്‍ എന്നിവരടങ്ങുന്ന ഒരു കമ്പനിയെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നു.'' ഫേസ്ബുക്കിന്റെ ചീഫ് ഡൈവേഴ്സിറ്റി ഓഫീസര്‍ മാക്‌സിന്‍ വില്യംസ് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

സംസ്ഥാന പദ്ധതികള്‍ക്കായി ആധാര്‍ ഡാറ്റ ഉപയോഗിക്കാം

ഫെയ്‌സ്ബുക്ക് വാര്‍ഷിക വൈവിധ്യ റിപ്പോര്‍ട്ടിനൊപ്പം പുതിയ ടാര്‍ഗെറ്റുകള്‍ പുറത്തിറക്കി. ഇത് അവരുടെ തൊഴിലാളികളുടെ വംശീയവും ലിംഗപരവുമായ തകര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് അതില്‍.

നിലവില്‍ 36.9 ശതമാനം ഉദ്യോഗസ്ഥരാണ് സ്ത്രീകളെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് 36.3 ശതമാനവും 2014 ല്‍ 31 ശതമാനവുമായിരുന്നു.മുതിര്‍ന്ന നേതൃത്വ തലത്തില്‍, 32.6 ശതമാനം ജീവനക്കാരാണ് സ്ത്രീകള്‍. കഴിഞ്ഞ വര്‍ഷം ഇത് 30 ശതമാനമായിരുന്നു.2014 മുതല്‍ കമ്പനിയില്‍ കറുത്ത സ്ത്രീകളുടെ എണ്ണം ഇരുപത്തിയഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. കറുത്ത പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് പത്തിരട്ടിയാണ്.

English summary

facebook plans to double women workforce globally in next five years

facebook plans to double women workforce globally in next five years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X