പ്രവാസികൾ സൂക്ഷിക്കുക: ഈ ബാങ്കിൽ ഇടപാട് നടത്തിയാൽ കാശ് പോകും ഉറപ്പ്, അധികൃതരുടെ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ പ്രവാസികൾക്കിടയിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (ഡി.എഫ്.എസ്.എ) മുന്നറിയിപ്പുമായി രം​ഗത്ത്. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെക്കുറിച്ച് ആളുകൾ ബോധവാന്മാരായിരിക്കണം എന്നുമാണ് ഡി.എഫ്.എസ്.എ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വായ്പയുടെ പേരിൽ തട്ടിപ്പ്

വായ്പയുടെ പേരിൽ തട്ടിപ്പ്

എളുപ്പത്തിൽ വായ്പ വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇടപാടുകാരെ വീഴ്ത്തുന്നത്. ലോണുകള്‍ക്കും ഇന്‍ഷുറന്‍സിനുമുള്ള ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ആളുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് ഡി.എഫ്.എസ്.എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റ്

വ്യാജ സര്‍ട്ടിഫിക്കറ്റ്

ഇടപാടുകാരെ വിശ്വസിപ്പിക്കാനായി ഡി.എഫ്.എസ്.എയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി ഇത്തരത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറില്ലെന്നും തങ്ങളുടേതെന്ന പേരില്‍ ഒപ്പും സീലും ഉള്‍പ്പെടെ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഉപയോഗിച്ച വ്യാജ സർട്ടിഫിക്കറ്റ് DFSA- യുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഓൺലൈൻ ഇടപാട് വേണ്ട

ഓൺലൈൻ ഇടപാട് വേണ്ട

വ്യാജ ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഓഫറുകളോടോ അന്വേഷണങ്ങളോടോ ഒരു തരത്തിലും പ്രതികരിക്കരുതെന്നും. ഈ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വഴിയോ ഓണ്‍ലൈനായോ പണം നല്‍കരുതെന്നും ഡി.എഫ്.എസ്.എ അറിയിച്ചിട്ടുണ്ട്. കാരണം വിശ്വസനീയമായ ആളുകളുമായി മാത്രം ഇടപെടുന്നതാവും സാമ്പത്തിക കാര്യങ്ങളിൽ നല്ലത്. നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായി ഇടപഴകുന്നത് കൂടുതൽ അപകടസാധ്യത വർധിപ്പിക്കും.

തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം

തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ പേപ്പർവർക്കുകൾ എല്ലായ്പ്പോഴും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക. ഏതെങ്കിലും പുതിയ സാമ്പത്തിക ഇടപാട് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ പേപ്പർവർക്കുകളും ശരിയാണെന്ന് ഉറപ്പു വരുത്തുക. എല്ലാ വിവരങ്ങളും സൂക്ഷിക്കുക. കമ്പനിയുടെ റെഗുലേറ്ററി ഏജൻസിയുടെ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തുക. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇന്റർനെറ്റിൽ പരിശോധിക്കുന്നതും നല്ലതാണ്.

ജാ​ഗ്രത പാലിക്കുക

ജാ​ഗ്രത പാലിക്കുക

ഇമെയിൽ വഴിയോ ടെലിഫോൺ വഴിയോ മാത്രം ഇടപാട് നടത്തുന്നവരായിരിക്കും തട്ടിപ്പുകാർ. ഉപഭോക്താക്കളെ നേരിട്ട് കാണാൻ ഇവർ വിമുഖത കാട്ടും. കൂടാതെ ആരാണ് അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും എല്ലായ്പ്പോഴും വിമുഖത കാണിക്കുകയോ നിരസിക്കുകയോ ചെയ്യും. ഹോട്ട്‌മെയിൽ, യാഹൂ എന്നിവ പോലുള്ള ഇമെയിൽ വിലാസമാകും തട്ടിപ്പുകാർ കൂടുതലും ഉപയോ​ഗിക്കുക.

malayalam.goodreturns.in

English summary

Scam Alert For NRI's

Dubai Financial Services Authority (DFSA) has issued a warning against frauds on loans and insurance policies.
Story first published: Thursday, July 11, 2019, 9:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X