യാചകരും ഇനി ക്യാഷ്‌ലെസ് ; ഭിക്ഷ യാചിക്കാന്‍ ക്യുആര്‍ കോഡും ഇ വാലറ്റും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭിക്ഷയ്ക്കായി വരുന്നവരെ ചില്ലറയില്ലെന്ന കാരണത്താല്‍ പറഞ്ഞുവിടുന്നത് പലരുടെയും പൊതുരീതിയാണ്. എന്നാല്‍ ഇത്തരത്തില്‍ യാചകരെ മടക്കിവിടാമെന്നു കരുതിയാല്‍ ചൈനയില്‍ അതു വെറും വ്യാമോഹമാണ്. കാലവും സാങ്കേതികവിദ്യയും സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചൈനയിലെ യാചകര്‍ ഹൈടെക്കായി മാറിയിരിക്കുകയാണ്.

ഇൻഫോസിസിൽ ഉടൻ 18000 പേർക്ക് ജോലി, അതും കാമ്പസ് റിക്രൂട്ട്മെന്റ് വഴിഇൻഫോസിസിൽ ഉടൻ 18000 പേർക്ക് ജോലി, അതും കാമ്പസ് റിക്രൂട്ട്മെന്റ് വഴി

ആധുനിക കാലത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ചൈനയിലെ ഭിക്ഷാടകര്‍ മാറിക്കഴിഞ്ഞു. ക്യുആര്‍ കോഡും ഇ വാലറ്റും ഉപയോഗിച്ചാണ് ഇവര്‍ ഭിക്ഷ യാചിക്കുന്നത്. പ്രധാന വിനോദസഞ്ചാരകേന്ദ്ര പരിസരങ്ങളിലും നഗരകേന്ദ്രങ്ങളിലും ക്യുആര്‍ കോഡ് കഴുത്തില്‍ തൂക്കി ഭിക്ഷയെടുക്കുന്നവര്‍ ഒരു സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ രീതിയിലേക്ക് മാറിയതോടെ പണം കിട്ടാനുളള സാധ്യതകളും കൂടിയിട്ടുണ്ട്. തങ്ങളെ കടന്നുപോകുന്നവരോട് എന്തെങ്കിലും തരണമെന്നതിന് പകരം ക്യുആര്‍ കോഡ് ഒന്നു സ്‌കാന്‍ ചെയ്യണേയെന്നായിരിക്കും ഇവര്‍ ആവശ്യപ്പെടുന്നത്.

  യാചകരും ഇനി ക്യാഷ്‌ലെസ് ; ഭിക്ഷ യാചിക്കാന്‍ ക്യുആര്‍ കോഡും ഇ വാലറ്റും

ചൈനയിലെ പ്രധാന ഇ വാലറ്റ് കമ്പനികളായ ആലിപേ, വി ചാറ്റ് എന്നീ പേയ്‌മെന്റ് ആപ്പുകള്‍ വഴിയാണ് യാചകര്‍ക്ക് പണം കൈമാറുന്നത്. ഇത്തരം ഇ വാലറ്റുകളുടെ ക്യുആര്‍ കോഡുകള്‍ അവരുടെ കഴുത്തില്‍ തൂക്കിയിട്ടുണ്ടായിരിക്കും. ആപ്പുകള്‍ വഴി ഈ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും. നമ്മുടെ അക്കൗണ്ടിലില്‍ നിന്നുളള പണം യാചകരുടെ ഇ വാലറ്റുകളിലേക്കെത്തും. സ്മാര്‍ട്ട് ഫോണിന്റെ ചെലവ് വഹിക്കാന്‍ യാചകര്‍ക്കെങ്ങനെ സാധിക്കുന്നുവെന്ന സംശയം സ്വാഭാവികം. അതായത് ഓരോ തവണയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യപ്പെടുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകളും സ്റ്റാര്‍ട്ട് അപ്പുകളും യാചകര്‍ക്ക് പണം നല്‍കും. ഓരോ തവണ സ്‌കാന്‍ ചെയ്യുമ്പോഴും ഏഴ് മുതല്‍ 15 രൂപ വരെ യാചകര്‍ക്ക് ലഭിക്കും.

English summary

Beggars are accepting mobile payments in China. They collect alms using QR codes and e-wallets

Beggars are accepting mobile payments in China. They collect alms using QR codes and e-wallets
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X