ആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാർഡുകൾ ഇനി കൈയിൽ കൊണ്ടു നടക്കേണ്ട, നഷ്ട്ടപ്പെട്ട് പോകുമെന്ന പേടിയും വേണ്ട. നിങ്ങളുടെ മൊബൈൽ ഫോണിലോ പേഴ്സണൽ കമ്പ്യൂട്ടറിലോ ആധാർ കാർഡിന്റെ ഡിജിറ്റൽ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. യുഐ‌ഡി‌എ‌ഐ അല്ലെങ്കിൽ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ ഉടമകൾക്ക് ഓൺ‌ലൈനായി ഇതിനായുള്ള സേവനം നൽകുന്നുണ്ട്. യുഐ‌ഡി‌എ‌ഐയുടെ "സ്വയം സേവന" പോർട്ടലായ uidai.gov.in വഴി നിങ്ങൾക്ക് ആധാർ കാർ‍ഡ് ഡൗൺലോ‍ഡ് ചെയ്യാം.

നടപടി ക്രമങ്ങൾ

നടപടി ക്രമങ്ങൾ

യുഐ‌ഡി‌എഐയുടെ നിർദ്ദേശ പ്രകാരം ഒ‌ടി‌പി- അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌കോഡ് അടിസ്ഥാനമാക്കിയുള്ള പ്രക്രിയയിലൂടെയാണ് ആധാർ കാർഡിന്റെ ഇലക്ട്രോണിക് പകർപ്പ് ലഭിക്കുക. ആധാർ വ്യക്തിഗത തിരിച്ചറിയൽ രേഖ കൈപ്പറ്റിയിട്ടുള്ളവർക്കും ആധാർ അപേക്ഷകർക്കും മാത്രമേ ഈ സേവനം ഉപയോഗിക്കാൻ കഴിയൂ. ഇതിനായി ആ​ദ്യം uidai.gov.in എന്ന വെബ്സൈറ്റ് തുറന്ന് ഹോം‌ പേജിലെ ഡൗൺ‌ലോഡ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 1

സ്റ്റെപ് 1

"ഇ-ആധാർ" പോർട്ടലിലേക്കാണ് ഇപ്പോൾ ഉപഭോക്താവ് എത്തിയിരിക്കുന്നത്. അവിടെ ആധാർ നമ്പറോ, എൻറോൾമെന്റ് ഐഡി (ഇഐഡി) അല്ലെങ്കിൽ വെർച്വൽ ഐഡി (വിഐഡി) നമ്പറോ നൽകി ഉപയോക്താവിന് മുന്നോട്ട് പോകാം. ആധാർ കാർഡിന്റെ മാസ്ക്ഡ് ഡിജിറ്റൽ പകർപ്പ് തിരഞ്ഞെടുക്കാനും ഉപയോക്താവിന് കഴിയും. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് വഴി ആധാർ കാർഡിന്റെ ഡിജിറ്റൽ പകർപ്പിൽ ആധാർ നമ്പർ മറയ്ക്കാൻ സാധിക്കും

സ്റ്റെപ് 2

സ്റ്റെപ് 2

മറ്റ് വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, ഉപഭോക്താവിന് ഒടിപി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം. ഈ ഘട്ടത്തിന് ശേഷം, UIDAI പോർട്ടൽ ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലാകും ഒടിപി ലഭിക്കുക. തന്നിരിക്കുന്ന സ്ഥലത്ത് ഉപയോക്താവ് ഈ ഒടിപി നൽകി പേജിന്റെ ചുവടെയുള്ള "Verify And Download" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

പാസ്‍വേർഡ് സംരക്ഷണം

പാസ്‍വേർഡ് സംരക്ഷണം

നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോൾ ആധാറിന്റെ ഡിജിറ്റൽ പകർപ്പ് (PDF ഫോർമാറ്റിൽ) ഉപയോക്താവിന്റെ ഉപകരണത്തിൽ ഡൗൺലോഡു ചെയ്യപ്പെടും. ഡിജിറ്റൽ പകർപ്പ് - അല്ലെങ്കിൽ ഇ-ആധാർ ഒരു പാസ്‌വേഡ് ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. അതായത് ഡിജിറ്റൽ ആധാർ കോപ്പി ആക്സസ് ചെയ്യുന്നതിന് ഉപയോക്താവ് ഒരു പാസ്‌വേഡ് നൽകണം. ഉപയോക്താവിന്റെ പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങളും ജനന വർഷവും അടങ്ങുന്നതാകും പാസ്‍വേഡ്.

malayalam.goodreturns.in

English summary

How To Download Aadhaar On Your Mobile Phone

You can download and store a digital copy of Aadhaar card on your mobile phone or personal computer.
Story first published: Saturday, July 13, 2019, 9:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X