എയർ ഇന്ത്യ മൺസൂൺ ഓഫർ; ടിക്കറ്റുകൾ വൻ ഡിസ്കൗണ്ട് നിരക്കിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യ ഏറ്റവും പുതിയ മൺസൂൺ ബോണാൻസ ഓഫറുമായി രം​ഗത്ത്. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് ഓഫർ നിരക്കുകൾ പ്രഖ്യാപിച്ചാണ് എയർ ഇന്ത്യ രം​ഗത്തെത്തിയിരിക്കുന്നത്. യുകെ (ലണ്ടൻ / ബർമിംഗ്ഹാം), യൂറോപ്പ് (കോപ്പൻഹേഗൻ, ഫ്രാങ്ക്ഫർട്ട്, മാഡ്രിഡ്, പാരീസ്, റോം, മിലാൻ, സ്റ്റോക്ക്ഹോം, വിയന്ന), ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 10 ശതമാനം കിഴിവാണ് യാത്രക്കാർക്ക് ലഭിക്കുക.

 

ഇക്കണോമി, ബിസിനസ് ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ഓഫർ ലഭിക്കുക. കോഡ്ഷെയർ ഫ്ലൈറ്റുകളിൽ ഈ ഓഫർ ലഭിക്കില്ല. 2019 ഓഗസ്റ്റ് 10 വരെ ടിക്കറ്റുകൾക്ക് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ബാധകമാകുക. ഓഗസ്റ്റ് 10 വരെ തന്നെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ഇത്തരത്തിൽ ബുക്ക് ചെയ്യാം.

എയർ ഇന്ത്യ മൺസൂൺ ഓഫർ; ടിക്കറ്റുകൾ വൻ ഡിസ്കൗണ്ട് നിരക്കിൽ

എയർ ഏഷ്യയും വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റുകൾക്കാണ് എയര്‍ ഏഷ്യ നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകള്‍ ലഭിക്കുക. ഈ മാസം 22 മുതല്‍ 2020 ഫെബ്രുവരി 29 വരെയുളള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ബാധകം.

ഇൻഡോർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളും എയർ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് മുതാലാണ് സർവ്വീസ് ആരംഭിച്ചത്. ഡൽഹിയിൽ ‌നിന്ന് ടൊറന്റോയിലേക്കുള്ള പുതിയ വിമാന സർവീസുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റൂട്ടിലുള്ള സർവ്വീസുകൾ 2019 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. മറ്റൊരു വിമാനക്കമ്പനിയായ വിസ്താര അടുത്ത മാസം മുതൽ ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Air India Monsoon Bonanza offer

Air India has announced the offer of international fares from India.
Story first published: Monday, July 15, 2019, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X