ഇന്ധനം തീരാറായപ്പോള്‍ വിമാനത്തിന് അടിയന്തര ലാന്റിങ് ; പൈലറ്റിനെതിരെ നടപടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും പത്തു മിനിറ്റ് നേരം പറക്കാനുളള ഇന്ധനം മാത്രം ബാക്കിയിരിക്കെ മുംബൈ- ഡല്‍ഹി വിസ്താര വിമാനം അടിയന്തിരമായി ലക്‌നൗവിലിറക്കി. തലനാരിഴയ്ക്കാണ് വിമാനം വലിയൊരപകടത്തില്‍ രക്ഷപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ പൈലറ്റിനെതിരെ ഡിജിസിഎ നടപടിയെടുത്തു.

ഇന്ധനം തീരാറായപ്പോള്‍ വിമാനത്തിന് അടിയന്തര ലാന്റിങ് ; പൈലറ്റിനെതിരെ നടപടി

153 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാല്‍ ഡല്‍ഹിയില്‍ ഇറക്കാനായില്ല. ഇതേത്തുടര്‍ന്ന് ലഖ്‌നൗവിലേക്ക് വഴിതിരിച്ചുവിട്ടു. എന്നാല്‍ ഇവിടെയും കാലാവസ്ഥ പ്രതികൂലമായിരുന്നു. അതിനാല്‍ വിമാനം കാണ്‍പൂരിലോ പ്രയാഗ് രാജിലോ ഇറക്കാമെന്ന തീരുമാനത്തിലായിരുന്നു പൈലറ്റുമാര്‍. പ്രയാഗ് രാജിലേക്കുളള വഴിമധ്യേ ലഖ്‌നൗവില്‍ കാലാവസ്ഥ അനുകൂലമായെന്ന സന്ദേശമെത്തി. ഇതേത്തുടര്‍ന്ന് വിമാനം വീണ്ടും ലഖ്‌നൗവിലേക്ക് തിരിക്കുകയും ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഈ സമയത്ത് വിമാനത്തില്‍ അവശേഷിച്ചിരുന്നത് വെറും പത്ത് മിനിട്ട് നേരത്തേക്ക് പറക്കാനുളള ഇന്ധനം മാത്രമായിരുന്നു.

ആദായ നികുതി ഇ-ഫയലിംഗ് അലേര്‍ട്ട് 2019: ഈ ആളുകളെല്ലാം തീര്‍ച്ചയായും ആദായ നികുതി നല്‍കേണ്ടവരാണ് ആദായ നികുതി ഇ-ഫയലിംഗ് അലേര്‍ട്ട് 2019: ഈ ആളുകളെല്ലാം തീര്‍ച്ചയായും ആദായ നികുതി നല്‍കേണ്ടവരാണ്

സാധാരണ ലാന്‍ഡിങ്ങിന് ശേഷം ഒരു മണിക്കൂര്‍ കൂടി പറക്കാനുളള ഇന്ധനം വിമാനങ്ങളില്‍ ഉണ്ടാകാറുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വിമാനങ്ങള്‍ ഈ ഇന്ധനമാണ് ഉപയോഗിക്കാറുളളത്. റിസര്‍വ് ഇന്ധനത്തിന്റെ അളവ് കുറഞ്ഞത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത് വ്യാപക വിമര്‍ശനത്തിനിടയാക്കി. അതേസമയം ലാന്‍ഡിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തെ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇന്ധനം കുറയാനിടയാക്കിയതെന്നാണ് വിമാന അധികൃതര്‍ നല്‍കുന്ന വിശദീകരണം.

English summary

ഇന്ധനം തീരാറായപ്പോള്‍ വിമാനത്തിന് അടിയന്തര ലാന്റിങ് ; പൈലറ്റിനെതിരെ നടപടി

Vistara Flight Lands In Lucknow With Ten Minutes Of Fuel Remaining
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X