ഒപ്പോ ഔട്ട്; ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ മലയാളിയുടെ ബൈജൂസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പിന് പറയാനുള്ളത് വമ്പന്‍ വിജയങ്ങളാണ്. എന്താണ് ആ പുതിയ വിശേഷം എന്നല്ലേ, സെപ്റ്റംബര്‍ മുതല്‍ ടീം ഇന്ത്യയ്ക്ക് അവരുടെ ജേഴ്‌സിയില്‍ ഒരു പുതിയ ബ്രാന്‍ഡ് നാമം ഉണ്ടായിരിക്കും. അത് മറ്റൊന്നുമല്ല ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യയും ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സ്ഥാപനവുമായ ബൈജുസ് ആയിരിക്കും. ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരമാണ് ബൈജുസ് എത്തുന്നത്

ഒപ്പോ ഔട്ട്; ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ മലയാളിയുടെ ബൈജൂസ്

ഓഗസ്റ്റ് 3 മുതല്‍ സെപ്റ്റംബര്‍ 2 ന് അവസാനിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനം വരെ ടീം ഇന്ത്യ അവരുടെ ജേഴ്‌സിയില്‍ ഓപ്പോ ലോഗോ പ്രദര്‍ശിപ്പിക്കും. ദക്ഷിണാഫ്രിക്കന്‍ ഇന്ത്യ പര്യടനം സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും, അന്നു മുതല്‍ ബൈജു ജേഴ്‌സി ടീം ഏറ്റെടുക്കും.2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്.2022 മാര്‍ച്ച് വരെ ഒപ്പോ ജഴ്സില്‍ തിളങ്ങും. 1079 കോടി രൂപയാണ് ഇതിനായി ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ കരാര്‍ തുകയായി നല്‍കിയിരിക്കുന്നത്

ബിപിസിഐക്ക് ഉഭയകക്ഷി മത്സരത്തിന് 4.61 കോടി രൂപയും ഐസിസി ഇവന്റ് മത്സരത്തിന് 1.56 കോടി രൂപയുമാണ് ഓപ്പോ നല്‍കിയത്. അതിനുമുമ്പ്, സ്റ്റാര്‍ ഇന്ത്യ ഉഭയകക്ഷി മത്സരത്തിന് 1.92 കോടി രൂപയും ഒരു ഐസിസി മത്സരത്തിന് 61 ലക്ഷം രൂപയും നല്‍കിയിരുന്നു.ഒപ്പോയുടെ പിന്‍വാങ്ങലുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്ക് നഷ്ടമൊന്നുമുണ്ടാകില്ല. ഒപ്പോയില്‍ നിന്ന് കരാര്‍ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന അതേ തുക തന്നെ ബൈജൂസില്‍ നിന്നും ലഭിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമാണ് ബൈജൂസ് ആപ്പ്.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ലാഭം കിട്ടാവുന്ന എട്ട് ഓഹരികളെ കുറിച്ച് പഠിയ്ക്കാം അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ലാഭം കിട്ടാവുന്ന എട്ട് ഓഹരികളെ കുറിച്ച് പഠിയ്ക്കാം

കുറഞ്ഞ കാലം കൊണ്ട് ഏറ്റവും മൂല്യമേറിയ സ്ഥാപനമായാണ് ബൈജൂസ് ആപ്പ് വളര്‍ന്നത്. ഇന്ന് 38,000 കോടി രൂപയുടെ മൂല്യമാണ് ബൈജൂസ് ആപ്പിനുള്ളത്‌ബെജൂസിന്റെ വരുമാനം 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 14.3 ബില്യണ്‍ ഡോളറിലെത്തി. മാത്രമല്ല പണമടച്ച് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും ഇതിന്‍ നിന്നുള്ള വരുമാനം 2018 ജൂണില്‍ 1.26 ദശലക്ഷത്തില്‍ നിന്ന് 2019 മെയ് മാസത്തില്‍ 2.4 ദശലക്ഷമായി ഉയര്‍ന്നിരുന്നു.

English summary

ഒപ്പോ ഔട്ട്; ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ മലയാളിയുടെ ബൈജൂസ്

virat kohlis team india to have new shirt sponsors byjus to replace oppo
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X