ടെക് ഭീമനായ ആപ്പിളിന്റെയും ഗോൾഡ്മാൻ സാച്ചിന്റെയും സംയുക്ത സംരംഭമായ പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ ഇനി ഏതാനും ആഴ്ച്ചകൾ മാത്രം. കമ്പനിയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ആഗസ്റ്റ് ആദ്യ വാരം കാർഡ് പുറത്തിറക്കുമെന്നാണ് വിവരം. ആപ്പിൾ കാർഡ് മാർച്ചിൽ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ റിലീസ് തീയതി നീട്ടുകയായിരുന്നു.
ഐഫോൺ ഉപഭോക്താക്കൾക്ക്
ഏറ്റവും പുതിയ iOS 12.4 അപ്‌ഡേറ്റിന്റെ ഭാഗമായി ഐഫോൺ ഉപഭോക്താക്കൾക്ക് ആപ്പിൾ കാർഡ് പിന്തുണയുള്ള വാലറ്റ് അപ്ലിക്കേഷൻ വഴി കാർഡിൽ സൈൻ അപ്പ് ചെയ്യാവുന്നതാണ്. ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും കമ്പനി നൽകും.
ആപ്പിളും ഗോൾഡ്മാൻ സാച്ചും
ഒരു ടെക്ക് കമ്പനിയും ഫിനാൻസ് കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ആപ്പിൾ കാർഡിന് പിന്നിൽ. പദ്ധതിയുടെ ഉത്തരവാദിത്തങ്ങൾ വിഭജിച്ചും പുതിയ സാങ്കേതികവിദ്യയിൽ ഒരുമിച്ച് പ്രവർത്തിച്ചുമാണ് ഇരു കമ്പനികളും മുന്നോട്ട് പോകുന്നത്. വ്യത്യസ്തമായ രണ്ട് കോർപ്പറേറ്റ് സംസ്കാരങ്ങളാണ് ആപ്പിൾ കാർഡിന് പിന്നിലുള്ളതെന്ന് വിദഗ്ധർ പറയുന്നു.
ആപ്പിൾ കാർഡിന്റെ പ്രത്യേകതകൾ
ഫീസില്ല എന്നതാണ് ആപ്പിൾ കാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത. എടിഎം ഇടപാടുകൾക്കും, അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുമൊക്കെ പിഴ ഈടാക്കുന്ന ബാങ്കുകൾക്ക് ഇത് തിരിച്ചടിയാകും. കൂടാതെ ഐഫോണുമായി കാർഡ് വേഗത്തിൽ ബന്ധിപ്പിക്കാനും സാധിക്കും. മാത്രമല്ല ആപ്പിൾ കാർഡ് ഉപയോഗിച്ചുള്ള ചെലവുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്.
യഥാർത്ഥ കാർഡ് അല്ല
ഫിസിക്കൽ ക്രെഡിറ്റ് കാർഡല്ല കമ്പനി ആദ്യം പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ആപ്പിൾ പേ വഴിയാണ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ആപ്പിൾ പേ സ്വീകരിക്കാത്ത വ്യാപാരികൾക്കായി കമ്പനി യഥാർത്ഥ കാർഡും നൽകും. ആപ്പിള്‍ കാര്‍ഡ് എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കില്ല. കാർഡ് ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതായത് സിബില്‍ സ്കോര്‍ പോലുള്ള സംവിധാനത്തിലൂടെയാകും ആപ്പിൾ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.
കാഷ്ബാക്ക്
ആപ്പിള്‍ കാര്‍ഡ് വഴിയുള്ള ഇടപാടുകൾക്ക് ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഡെയിലി ക്യാഷ് എന്നാണ് ഇതിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തികളുടെയും ക്രെഡിറ്റ് പരിധിക്കനുസരിച്ചാണ് ക്യാഷ് ബാക്ക് നൽകുന്നത്. അതായത് ആപ്പിള്‍ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങിയാല്‍ രണ്ടു ശതമാനം തുക സ്വന്തം അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ആപ്പിളിന്‍റെ ഉപകരണങ്ങള്‍ തന്നെയാണു വാങ്ങുന്നതെങ്കില്‍ മൂന്നു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
