കഫേ കോഫി ഡേ ഉടമയെ കാണാതായി; കാറിൽ നിന്ന് ഇറങ്ങി, പിന്നെ എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേയുടെ സ്ഥാപകനും മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയുടെ മരുമകനായ വി.ജി സിദ്ധാർത്ഥയെ തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാതായി. കർണാടകയിലെ നേത്രാവതി ഡാം സൈറ്റിൽ നിന്നാണ് കാണാതായതായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാറിൽ നിന്ന് ഇറങ്ങി പിന്നെ എങ്ങോട്ട്

കാറിൽ നിന്ന് ഇറങ്ങി പിന്നെ എങ്ങോട്ട്

തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിനു സമീപം നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് രാത്രി 9 മണിയോടെ സിദ്ധാർഥ കാറിൽ നിന്ന് ഇറങ്ങിയിരുന്നു. ഒരു മണിക്കൂർ കാത്തിരുന്നിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ഡ്രൈവർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാറിൽ നിന്ന് ഇറങ്ങിയ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. ഡ്രൈവർ തന്നെയാണ് ഇക്കാര്യം സിദ്ധാർഥയുടെ കുടുംബത്തെയും പോലീസിനെയും അറിയിച്ചത്.

നദിയിൽ തിരച്ചിൽ

നദിയിൽ തിരച്ചിൽ

സിദ്ധാർത്ഥ നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. മറ്റെതെങ്കിലും വാഹനത്തിൽ കയറിപ്പോയതാണോ, അബദ്ധത്തിൽ നദിയിൽ വീണതാണോ തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത്

ഇൻഫ്രാസ്ട്രക്ചർ പ്രമുഖരായ ലാർസൻ ആന്റ് ട്യൂബ്രോ അടുത്തിടെ വിജി സിദ്ധാർത്ഥയുടെ കഫെ കോഫി ഡേയുടെയും 20 ശതമാനം ഓഹരികൾ 3,210 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. മൈൻഡ് ട്രീ പ്രൊമോട്ടർമാർ ഇടപാടിനെ എതിർത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സിദ്ധാർത്ഥയുടെ ഒരു കത്തിൽ താൻ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും ലാഭകരമായ ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് സിദ്ധാർത്ഥ വ്യക്തമാക്കിയിരുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കത്തിൽ നൽകിയിരിക്കുന്ന ഒപ്പും കമ്പനിയുടെ വാർഷിക റിപ്പോർട്ടിലെ ഒപ്പും വ്യത്യസ്തമാണ്.

ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്ക് എന്ത് സംഭവിച്ചു? ഉത്പന്നങ്ങളുടെ ഡിമാൻ‍ഡ് കുറയാൻ കാരണമെന്ത്?ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്ക് എന്ത് സംഭവിച്ചു? ഉത്പന്നങ്ങളുടെ ഡിമാൻ‍ഡ് കുറയാൻ കാരണമെന്ത്?

കോഫീ കിങ്

കോഫീ കിങ്

രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരിൽ പ്രമുഖനാണ് വിജി സിദ്ധാർത്ഥ. ‘കോഫി കിങ്' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 130 വര്‍ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവർത്തിക്കുന്ന കുടുംബമാണ് സിദ്ധാർഥയുടേത്. 1996 ൽ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം വളർന്ന ബിസിനസ് ഇന്ന് രാജ്യാന്തര പ്രശസ്തി നേടിയിരിക്കുന്ന കോഫി ബ്രാൻഡാണ്.

നാഗ്പൂരില്‍ നാരങ്ങ വിറ്റു നടന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടിയുടെ ബിസിനസ് ഉടമയാണ്; അവിശ്വസനീയം ഈ വിജയഗാഥനാഗ്പൂരില്‍ നാരങ്ങ വിറ്റു നടന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടിയുടെ ബിസിനസ് ഉടമയാണ്; അവിശ്വസനീയം ഈ വിജയഗാഥ

കുടുംബം

കുടുംബം

എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥൻ കൂടിയാണ് സിദ്ധാർഥ.

കൈയിൽ കാശില്ലെങ്കിലും ബാങ്ക് ലോണെടുക്കാതെ ബിസിനസ് തുടങ്ങാം, പണം സംഘടിപ്പിക്കാനുള്ള വഴികൾ ഇതാകൈയിൽ കാശില്ലെങ്കിലും ബാങ്ക് ലോണെടുക്കാതെ ബിസിനസ് തുടങ്ങാം, പണം സംഘടിപ്പിക്കാനുള്ള വഴികൾ ഇതാ

malayalam.goodreturns.in

English summary

കഫേ കോഫി ഡേ ഉടമയെ കാണാതായി; കാറിൽ നിന്ന് ഇറങ്ങി, പിന്നെ എങ്ങോട്ട്?

V.G Siddhartha is one of the leading exporters of coffee beans in the country. He's known as the Coffee King. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X