കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ്‌.വി രംഗനാഥനെ തിരഞ്ഞെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ്‌.വി രംഗനാഥിനെ നിയമിച്ചതായി കോഫി ഡേ എന്റർപ്രൈസസ് അറിയിച്ചു. കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിതിൻ ബാഗ്മാനെയും തിരഞ്ഞെടുത്തു. കമ്പനിയുടെ സി‌ഇ‌ഒയ്ക്കും ബോർഡ് രൂപീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും മുമ്പ് നൽകിയിരുന്ന അധികാരങ്ങൾ വിനിയോഗിക്കാൻ കമ്പനി ബോർഡ് എസ്‌വി രംഗനാഥ് (നോൺ എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടർ), നിതിൻ ബാഗ്മാൻ (സിഒഒ), ആർ രാം മോഹൻ (സിഎഫ്ഒ) എന്നിവരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

 

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരികളുടെ വിശദമായ ചാർട്ടർ ബോർഡ് യഥാസമയം തയ്യാറാക്കുകയും അത് അംഗീകരിക്കുകയും ചെയ്യും. കമ്പനിയുടെ പ്രൊഫഷണൽ ടീമിൽ പിന്തുണയും വിശ്വാസവും പ്രകടിപ്പിക്കുകയും ജീവനക്കാരുടെയും മറ്റ് എല്ലാ പങ്കാളികളുടെയും താൽപ്പര്യം സംരക്ഷിക്കുകയും മരിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ ഭാര്യയായ മാളവിക ഹെജ്ഡെയുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ്‌.വി രംഗനാഥനെ തിരഞ്ഞെടുത്തു

കഫേ കോഫി ‍ഡേ സ്ഥാപകനായ വി‌.ജി സിദ്ധാർത്ഥയെ കാണാതായതോടെ കഫേ കോഫി ‍ഡേ ഓഹരി വില ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നു. മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍ നിന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബിസിനസില്‍ പരാജയപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിയിരുന്നു.അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കൈയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും വ്യക്തമാക്കി. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്.

malayalam.goodreturns.in

English summary

കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ്‌.വി രംഗനാഥനെ തിരഞ്ഞെടുത്തു

Cafe Coffee Day Enterprises has announced the appointment of SV Ranganath as interim chairman of Cafe Coffee Day. Read in malayalam.
Story first published: Wednesday, July 31, 2019, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X