ഐടിആര്‍ ഫയലിംഗ് : സമയപരിധി ലംഘിച്ചാല്‍ നിങ്ങള്‍ എത്ര പിഴ നല്‍കണം എന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ ആദായികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 ലേക്ക് ആദായനികുതി വകുപ്പ് നീട്ടി നല്‍കിയിരുന്നു. ഫോം 16 ന്റെ കാലതാമസം കാരണമാണ് അവസാന തീയതി നീട്ടിയത്. അടുത്തിടെ, ഫോം 24 ക്യു, ഫോം 16 എന്നിവയുടെ ഫോര്‍മാറ്റ് മാറ്റി. ഓരോ ഓര്‍ഗനൈസേഷനും പുതിയ ഫോം 24 ക്യുവില്‍ ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ടിഡിഎസ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് ആദായനികുതി വകുപ്പ് നീട്ടിയിരുന്നു.

 

തുടര്‍ന്ന്, ഫോം 16 നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 15 മുതല്‍ ജൂലൈ 10 ലേക്ക് മാറ്റിയിരുന്നു.

ഐടിആര്‍ ഫയലിംഗ് : സമയപരിധി ലംഘിച്ചാല്‍ നിങ്ങള്‍ എത്ര പിഴ നല്‍കണം എന്നറിയാമോ?

ഫീസ് ആന്‍ഡ് ചാര്‍ജ്


നിങ്ങള്‍ തീര്‍ച്ചയായും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.നിങ്ങള്‍ ശമ്പളം വാങ്ങുന്നയാള്‍ ആണെങ്കില്‍ ഏത് സാഹചര്യത്തിലും നിങ്ങള്‍ നികുതി നല്‍കേണ്ടിവരും.അടയ്ക്കേണ്ട എല്ലാ നികുതികളും ലാഭിക്കാന്‍ നിങ്ങള്‍ക്ക കഴിയും.നിങ്ങള്‍ക്ക് നികുതി അടയ്ക്കേണ്ടതില്ലെങ്കില്‍പ്പോലും, നിങ്ങളുടെ ശമ്പളം 5 ലക്ഷത്തില്‍ കുറവാണെങ്കില്‍ നിങ്ങളുടെ വൈകി ഫയലിംഗ് ഫീസായി 1,000 രൂപയപും നിങ്ങളുടെ ശമ്പളം 5 ലക്ഷത്തിന് മുകളിലാണെങ്കില്‍ 5,000 രുപയും പിഴ നല്‍കേണ്ടിവരും, 2019 ഡിസംബറിന് മുമ്പ് നികുതി സമര്‍പ്പിക്കുകയാണെങ്കില്‍ ഈ നിരക്കുകള്‍ ബാധകമാണ്.

2019 ഡിസംബര്‍ 31 ന് ശേഷം നിങ്ങള്‍ നികുതികള്‍ സമര്‍പ്പിക്കുകയാണെങ്കില്‍, നിങ്ങളുടെ ശമ്പളം 5 ലക്ഷത്തിന് താഴെയോ അതില്‍ കൂടുതലോ ആണെങ്കിലും, വൈകി ഫയലിംഗ് ഫീസ് 10,000 രൂപ ആയിരിക്കും,. പണമടച്ച മാസം വരെ നിങ്ങളുടെ നികുതിയുടെ 1% പലിശയും നിങ്ങള്‍ നല്‍കേണ്ടിവരും.

ഭവന വായ്പ വേണോ? എച്ച്ഡിഎഫ്സി പലിശ നിരക്ക് കുറച്ചു, പുതുക്കിയ നിരക്ക് ഇങ്ങനെ

ഐടിആര്‍ ഫയലിംഗ് : സമയപരിധി ലംഘിച്ചാല്‍ നിങ്ങള്‍ എത്ര പിഴ നല്‍കണം എന്നറിയാമോ?

സഹായം ആവശ്യമുണ്ടെങ്കില്‍ ഇത് പരിശോധിക്കുക

എല്ലാ ഐടിആര്‍ ഫോമുകളും ഫയല്‍ ചെയ്യാന്‍ ഐടിആര്‍ 1 പോലെ വ്യക്തവും ലളിതവുമല്ല. 'ITR1 ഫയല്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇതിന് 5-6 പേജുകളില്ല, മറ്റ് ഐടിആര്‍ ഫോമുകള്‍ നീളവും സങ്കീര്‍ണ്ണവുമാണ്. ഐടിആര്‍ 2 ന് 15 മുതല്‍ 20 പേജുകളാണുള്ളത്, ബിസിനസ്സ് വ്യക്തികള്‍ക്കുള്ള ഐടിആര്‍ 3 ന് 40 പേജുകളാണുള്ളത്, ഏറ്റവും ദൈര്‍ഘ്യമേറിയതാണ്, അതിനാല്‍, സ്വന്തമായി ഐടിആര്‍ 1 ഫയല്‍ ചെയ്യുന്നത് ഒരു തടസ്സമാകില്ല.നിങ്ങള്‍ക്ക് എല്ലാ ഫോമുകളും സ്വന്തമായി പൂരിപ്പിക്കാന്‍ കഴിയും, പക്ഷേ ദൈര്‍ഘ്യമേറിയ ഫോമുകള്‍ക്ക് നിങ്ങള്‍ക്ക് സ്വന്തമായി പൂരിപ്പിക്കാന്‍ അല്‍പ്പം സങ്കീര്‍ണ്ണമായേക്കാം, അതിനാല്‍ പ്രൊഫഷണല്‍ സഹായം തേടാവുന്നതാണ്

English summary

ഐടിആര്‍ ഫയലിംഗ് : സമയപരിധി ലംഘിച്ചാല്‍ നിങ്ങള്‍ എത്ര പിഴ നല്‍കണം എന്നറിയാമോ?

ITR Filing How Much Penalty You Have To Pay If You Miss August 31 Deadline
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X