ഫ്ലിപ്കാർട്ടിലൂടെ ഇനി സൗജന്യമായി വീ‍ഡിയോ കാണാം; ആമസോണിനും നെറ്റ്ഫ്ലിക്സിനും പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാൾമാർട്ട് ഇൻ‌കോർപ്പറേഷന് കീഴിലുള്ള ഫ്ലിപ്കാർട്ടിലും ഉടൻ സൗജന്യ വീഡിയോ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നു. വരും മാസങ്ങളിൽ തന്നെ പുതിയ സേവനം ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഫ്ലിപ്കാർട്ട് സൗജന്യ വീഡിയോ സ്ട്രീമിം​ഗ് ആരംഭിക്കുന്നതോടെ ആമസോണിനും നെറ്റ്ഫ്ലിക്സിനും തിരിച്ചടിയാകാനും സാധ്യതയുണ്ട്.

സെപ്റ്റംബർ മുതൽ

സെപ്റ്റംബർ മുതൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ട്, ദീപാവലി ഷോപ്പിംഗ് സീസണിനോട് മുന്നോടിയായാകും പുതിയ വീഡിയോ സ്ട്രീമിം​ഗ് സേവനം ആരംഭിക്കുക. സെപ്റ്റംബറോടെ ഫ്ലിപ്പ്കാർട്ട് പ്ലസ് ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്കായി വീഡിയോ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ആമസോൺ പ്രൈം

ആമസോൺ പ്രൈം

യുഎസ് റീട്ടെയിലറായ ആമസോൺ പ്രൈം വീഡിയോ സേവനം വർഷങ്ങളായി ഉപഭോക്താക്കളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഘടകമാണ്. ആമസോൺ പ്രൈം വീഡിയോ സ്ട്രീമിം​ഗിലൂടെ നിരവധി പ്രമുഖ ടിവി ഷോകളും സിനിമകളും മറ്റ് പരിപാടികളും പ്രദർശിപ്പിക്കുന്നുണ്ട്.

ലൈസൻസ്

ലൈസൻസ്

നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരുന്നതിനാൽ, വാൾട്ട് ഡിസ്നി കോർപ്പറേഷൻ, പ്രാദേശിക സ്റ്റുഡിയോകളായ ബാലാജി ടെലിഫിലിംസ് എന്നിവയിൽ നിന്നുള്ള ലൈസൻസുള്ള ഉള്ളടക്കങ്ങളാകും ആദ്യം പ്രദർശിപ്പിക്കുക. ഇൻ ഹൗസ് ഉള്ളടക്കം പിന്നീട് വന്നേക്കുമെന്നാണ് വിവരം.

മുകേഷ് അംബാനിയുടെ അടുത്ത പണി ഫ്ലിപ്കാർട്ടിനും ആമസോണിനുംമുകേഷ് അംബാനിയുടെ അടുത്ത പണി ഫ്ലിപ്കാർട്ടിനും ആമസോണിനും

സൗജന്യ സേവനം

സൗജന്യ സേവനം

ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്തമായി ഫ്ലിപ്പ്കാർട്ട് പ്ലസ് വീഡിയോ സ്ട്രീമിംഗിന് സബ്സ്ക്രിപ്ഷൻ ഫീസ് ഉണ്ടായിരിക്കില്ല. സൗജന്യമായാകും ഉപഭോക്താക്കൾക്ക് വീഡിയോകൾ ലഭിക്കുക. ഫ്ലിപ്കാർട്ടിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 എന്ന നിരക്കിൽ 300 "സൂപ്പർ കോയിനുകൾ" ലഭിച്ചു കഴിഞ്ഞാൽ ഫ്ലിപ്കാർട്ട് അംഗങ്ങൾക്ക് സൗജന്യമായി വീഡിയോകൾ കാണാം.

ഇനി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ മൂന്ന് കോടി വരെ വായ്പ എടുക്കാംഇനി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ മൂന്ന് കോടി വരെ വായ്പ എടുക്കാം

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

വീഡിയോ സ്ട്രീമിം​ഗിന് മാത്രമല്ല ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും കാർ വാടകയ്‌ക്ക് എടുക്കുമ്പോഴും മ്യൂസിക് സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷനുമൊക്കെ ഉപഭോക്താക്കൾക്ക് സൂപ്പർ കോയിനുകൾ ഉപയോ​ഗിക്കാം. 2018ലാണ് ഫ്ലിപ്കാർട്ട് പ്ലസ് റിവാർഡ് പ്രോഗ്രാം ആരംഭിച്ചത്.

ഉല്‍പ്പന്നങ്ങളില്‍ വ്യാപക കൃത്രിമം; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സ്‌നാപ്ഡീലിനുമെതിരേ ഡല്‍ഹി ഹൈക്കോടതിഉല്‍പ്പന്നങ്ങളില്‍ വ്യാപക കൃത്രിമം; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സ്‌നാപ്ഡീലിനുമെതിരേ ഡല്‍ഹി ഹൈക്കോടതി

നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും

നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും

നെറ്റ്ഫ്ലിക്സ് മുതൽ ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്സ്റ്റാർ വരെ ഇന്ത്യയിൽ നിരവധി പേർ ഉപയോ​ഗിക്കുന്ന വീഡീയോ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകളാണ്. 2022 ഓടെ 829 ദശലക്ഷം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ആകർഷിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് സിസ്‌കോ സിസ്റ്റംസ് ഇൻകോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 500 മില്യൺ ഡോളർ ഇന്ത്യൻ വീഡിയോ സ്ട്രീമിംഗ് മാർക്കറ്റ് 2023 ഓടെ അതിന്റെ ഇരട്ടി വലുപ്പത്തിലേക്ക് വളരുമെന്നും മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നു.

malayalam.goodreturns.in

English summary

ഫ്ലിപ്കാർട്ടിലൂടെ ഇനി സൗജന്യമായി വീ‍ഡിയോ കാണാം; ആമസോണിനും നെറ്റ്ഫ്ലിക്സിനും പണി കിട്ടും

According to sources close to the company, the company will begin streaming video for members of the Flipkart Plus loyalty program by September. Read in malayalam.
Story first published: Tuesday, August 6, 2019, 7:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X