റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു, സാധാരണക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായ നാലാം തവണവും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. എന്നാൽ റിപ്പോ നിരക്ക് കുറയ്ക്കുന്നതു വഴി സാധാരണക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ട? മിക്ക വായ്പക്കാരും റിസർവ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനത്തിൽ ഉറ്റു നോക്കുന്നത് നിലവിലുള്ള വായ്പയുടെ ഇഎംഐയിലോ അവർ എടുക്കാൻ ഉദ്ദേശിച്ചിരുന്ന വായ്പയിലോ വർദ്ധനവ് അല്ലെങ്കിൽ കുറവുണ്ടാകുമോ എന്ന സൂചനകൾക്കായാണ്.

ഇഎംഐ കുറയും

ഇഎംഐ കുറയും

നിലവിലെ നിരക്ക് കുറയ്ക്കലും കൂടി കണക്കിലെടുക്കുമ്പോൾ ഈ വർഷം ഇതുവരെ റിസർവ് ബാങ്ക് 110 ബിപിഎസ് കുറച്ചിട്ടുണ്ട്. ഈ വർഷം വൻതോതിൽ നിരക്ക് കുറച്ചതിലൂടെ ബാങ്കുകളും വായ്പാ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭവന, വാഹന വായ്പകളിൽ വ്യക്തികൾ നൽകുന്ന പ്രതിമാസ തവണകൾ (ഇഎംഐ) കുറയ്ക്കും.

വായ്പകൾ വർദ്ധിക്കും

വായ്പകൾ വർദ്ധിക്കും

രാജ്യത്തെ വായ്പ ലഭ്യത വര്‍ദ്ധിപ്പിക്കാനും വളര്‍ച്ച നിരക്ക് ഉയര്‍ത്താനും സമ്പദ്‍വ്യവസ്ഥയ്ക്ക് കരുത്ത് പകരാനും റിസര്‍വ് ബാങ്ക് തീരുമാനം ഗുണകരമായേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷരുടെ നിഗമനം. വാഹന വായ്പകളും മറ്റും കൂടുതൽ നൽകി ഓട്ടോ മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കും ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. 2019-20 ലെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 7 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായും റിസർവ് ബാങ്ക് ധനനയ സമിതി പരിഷ്കരിച്ചു.

എഫ്ഡി പലിശ നിരക്ക്

എഫ്ഡി പലിശ നിരക്ക്

വായ്പ പലിശ നിരക്ക് കുറയ്ക്കുന്നതിനൊപ്പം ബാങ്കുകൾ എഫ്ഡി പലിശ നിരക്കിലും കുറവ് വരുത്തും. ഇത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്. റിസർവ് ബാങ്ക് ഇന്ന് വായ്പാ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷകൾക്ക് മുന്നോടിയായി തന്നെ വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്. എച്ച്‍ഡിഎഫ്സി, എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് അടുത്തിടെ എഫ്ഡി പലിശ നിരക്കുകൾ കുറച്ചത്.

വായ്പ പിന്തുണ

വായ്പ പിന്തുണ

വാഹന, ഭവന വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതിയ്ക്ക് സർക്കാർ കഴിഞ്ഞ ദിവസം അം​ഗീകാരം നൽകി. വെറും 59 മിനിട്ടിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് കീഴിൽ വാഹന, ഭവന വായ്പകൾ കൂടി ഉൾപ്പെടുത്തണമെന്നാണ് സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പാ പിന്തുണ ബാങ്കുകൾ ശക്തമാക്കുന്നുണ്ടെന്നും ഇത് വാഹന കമ്പനികളുടെയും ഡീലർമാരുടെയും നിലവിലെ പ്രതസന്ധി കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

malayalam.goodreturns.in

English summary

റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു, സാധാരണക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെ?

For the fourth consecutive time, the Reserve Bank has cut its repo rate. But what about the benefits that ordinary people get by reducing repo rates? Read in malayalam.
Story first published: Wednesday, August 7, 2019, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X