ഇന്ത്യയിലെ നികുതി പീഡനം ഉടൻ അവസാനിപ്പിക്കും; നിർമ്മല സീതാരാമന്റെ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബിസിനസുകാർക്ക് ഇനി നികുതി ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടി വരില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ ഉറപ്പ്. നികുതി ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ത്യ ഇൻ‌കോർപ്പറേഷന് ഉറപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ധനസമ്പാദകരെ ബഹുമാനിക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യവും മന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം പങ്കുവച്ചിരുന്നു.

 

ഉദ്യോഗസ്ഥരുടെ പീഡനം

ഉദ്യോഗസ്ഥരുടെ പീഡനം

നികുതി ഉദ്യോ​ഗസ്ഥരുടെ പീഡനം സംബന്ധിച്ച് വ്യവസായികൾ ഉന്നയിക്കുന്ന പരാതികൾക്ക് മറുപടിയാണ് ധനമന്ത്രിയുടെ ഈ ഉറപ്പ്. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനും എതിരായ നടപടികളും അന്വേഷണങ്ങളും രാഷ്ട്രീയ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന സൂചനകളും നിർമ്മല സീതാരാമന്റെ ഉറപ്പിൽ നിന്ന് വ്യക്തമാണെന്ന് നിരീക്ഷകർ പറയുന്നു.

പുതിയ സംവിധാനം

പുതിയ സംവിധാനം

ആദായനികുതി ഓർഡറുകൾ, നോട്ടീസുകൾ, സമൻസുകൾ തുടങ്ങിയവ അയയ്ക്കുന്നതിന് ഒക്ടോബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു. യുണീക്ക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പറോട് കൂടി പുതിയ കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനമായിരിക്കും ഏർപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. നികുതിദായകരെ ഉപദ്രവിക്കുന്നുവെന്ന ആരോപണം പരിഹരിക്കാനുള്ള ഒരു പ്രധാന മാർഗമാണിത്.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് അഴിമതി വര്‍ധിച്ചു; പറയുന്നത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ബിസിനസുകാർക്ക് നേട്ടം

ബിസിനസുകാർക്ക് നേട്ടം

കമ്പനി നിയമപ്രകാരം ചെറിയ കുറ്റങ്ങൾക്ക് പ്രോസിക്യൂഷനിൽ നിന്ന് പണ പിഴയിലേക്ക് സർക്കാർ മാറുന്നത് തുടരുകയും ബിസിനസുകാർക്ക് നടപടികൾ വേ​ഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരുമാനനികുതി റിട്ടേണുകൾ മുൻ‌കൂട്ടി പൂരിപ്പിക്കൽ, മുഖാമുഖം സൂക്ഷ്മപരിശോധന, ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി റിട്ടേൺ ഫോമുകൾ ലഘൂകരിക്കുക, വേഗത്തിലുള്ള നികുതി റീഫണ്ടുകൾ, സ്റ്റാർട്ടപ്പുകൾക്കായി സ്വയം സർട്ടിഫിക്കേഷൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബിസിനസുകൾ മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളാണെന്നും സീതാരാമൻ ചൂണ്ടിക്കാട്ടി.

ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും ഇനി കുടുങ്ങും

നികുതിദായകർക്ക് ആത്മവിശ്വാസം

നികുതിദായകർക്ക് ആത്മവിശ്വാസം

നികുതിദായകരിൽ ആത്മവിശ്വാസം വളർത്തുന്ന പ്രഖ്യാപനമാണ് നിർമ്മല സീതാരാമൻ നടപ്പിലാക്കിയിരിക്കുന്നതെന്നും ടാക്സ് അഡ്മിനിസ്ട്രേഷൻ സുതാര്യമാക്കിയതിലൂടെയുള്ള വ്യത്യാസങ്ങൾ ഉടൻ തിരിച്ചറിയാനാകുമെന്നും ഉപദേശക സ്ഥാപനമായ ട്രാൻസാക്ഷൻ സ്ക്വയറിന്റെ സ്ഥാപകൻ ഗിരീഷ് വാൻവാരി പറഞ്ഞു.

പണക്കാർക്ക് ഇതിലും വലിയ പണി ഇനി കിട്ടാനില്ല; മാസം കൈയിൽ നിന്ന് വെറുതേ പോകുന്നത് 3.4 ലക്ഷം

malayalam.goodreturns.in

English summary

ഇന്ത്യയിലെ നികുതി പീഡനം ഉടൻ അവസാനിപ്പിക്കും; നിർമ്മല സീതാരാമന്റെ ഉറപ്പ്

Finance Minister Nirmala Sitharaman assures businessmen in the country that they will no longer face the harassment of tax officials. Read in malayalam.
Story first published: Saturday, August 24, 2019, 12:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X