ഇനി മുതല്‍ ആമസോണ്‍ ഫ്രെഷ് പലചരക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ആമസോണ്‍ തങ്ങളുടെ ഓണ്‍ലൈന്‍ പലചരക്ക് കടയായ ആമസോണ്‍ ഫ്രെഷ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. പഴങ്ങളും പച്ചക്കറികളും പാല്‍, മാംസം, മറ്റ് പാക്കേജുചെയ്ത ഭക്ഷണം എന്നിവ രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. അരിയും പച്ചക്കറിയുമടക്കം 5000ല്‍ ഏറെ അവശ്യസാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരുമെന്നാണ് ആമസോണ്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ബെംഗലൂരുവിലാണ് ഡെലിവറി നടക്കുന്നത്. വൈകാതെ തന്നെ ഇത് സൗത്ത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.

 

2007 ല്‍ വാഷിംങ്ടണ്‍ സിയറ്റില്‍ ആരംഭിച്ച 'ആമസോണ്‍ ഫ്രഷ'് എന്ന സംരംഭം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമല്ല റീറ്റെയില്‍ മേഖലയില്‍ വരാനിരിക്കുന്ന ഓണ്‍ലൈന്‍ മത്സരം കൂടെ മുന്നില്‍ കണ്ടാണ്.പ്രൈം നൗവില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രധാന ഇന്ത്യാ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്രെഷ് ആക്സസ് ചെയ്യാന്‍ കഴിയുമെന്നും ആമസോണ്‍ ഈ മാസം തന്നെ ബെംഗളൂരുവില്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് മുംബൈ, ദില്ലി / എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഇത് ആരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങുന്നു

ഇനി മുതല്‍ ആമസോണ്‍ ഫ്രെഷ് പലചരക്ക് സാധനങ്ങള്‍  വീടുകളില്‍ എത്തിക്കും

''ആമസോണ്‍ ഫ്രെഷ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍.ഇനില്‍ ദൈനംദിന അവശ്യവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന്റെ സൗകര്യവും ഒരുക്കും.ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും''ആമസോണ്‍ ഇന്ത്യയിലെ കാറ്റഗറി മാനേജ്മെന്റ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് നമ്പ്യാര്‍ പറഞ്ഞു. അരി, പച്ചക്കറി വീട്ടു സാധനങ്ങള്‍ എന്നിവയോടൊപ്പം ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളും ഡെലിവറി ചെയ്യും.

കുവൈറ്റിലെ പ്രവാസികൾക്ക് പുതിയ പാര; കുടുംബ വിസ ലഭിക്കാൻ ഇനി ഈ ശമ്പളം പോരാ

ഇന്ത്യയിലെ ആമസോണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഫുഡ് റീട്ടെയില്‍ യൂണിറ്റായ ആമസോണ്‍ ഇന്ത്യ റീട്ടെയില്‍ ഫ്രെഷില്‍ വില്‍ക്കുന്നവരില്‍ ഒരാളായിരിക്കും. എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ കാറ്റമരന്‍ വെന്‍ചേഴ്സും ആമസോണും സംയുക്ത സംരംഭമായ ക്ലൗഡ്ടെയില്‍ ആമസോണ്‍ ഫ്രെഷില്‍ വില്‍പ്പന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

 


Read more about: amazon ആമസോണ്‍
English summary

ഇനി മുതല്‍ ആമസോണ്‍ ഫ്രെഷ് പലചരക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും

Amazon Fresh ready to deliver groceries to Indian homes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X