അന്തരിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫേ കോഫി ഡേ സ്ഥാപകൻ അന്തരിച്ച വി.ജി സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മൈസൂരിലെ ശാന്തവേരി ഗോപാല ഗൗഡ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്കാരം ഇന്ന് ചിക്മംഗലൂരിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മകൻ സിദ്ധാർത്ഥയുടെ മരണത്തിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഹെഗ്ഡെയുടെ നിര്യാണം.

 

ജൂലൈ 29 നാണ് സിദ്ധാർത്ഥയെ നേത്രാവതി പാലത്തിൽ നിന്ന് കാണാതായത്. പിന്നീട് ജൂലൈ 31 ന് മംഗളൂരുവിലെ ഹൊയ്ഗെ ബസാറിനടുത്ത് നേത്രാവതി നദിയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 130 വർഷത്തിലേറെയായി കോഫിയുമായി ബന്ധപ്പെട്ട ബിസിനസാണ് ഗംഗയ്യ ഹെഗ്‌ഡെയുടെ കുടുംബം നടത്തിയിരുന്നത്. ഇദ്ദേഹം കർണാടകയിലെ ചിക്മഗളൂർ ജില്ലയിലെ ഒരു എസ്റ്റേറ്റിൽ കോഫി പ്ലാന്ററായാണ് ബിസിനസ് ജീവിതം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വളരെ വേ​ഗം ഒരു ബിസിനസ് സംരംഭമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.

ഒരു കാപ്പി കുടിച്ചാലോ??? വില 20,000 രൂപ മാത്രം!!!

അന്തരിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരിൽ പ്രമുഖനായിരുന്നു വിജി സിദ്ധാർത്ഥയും. 'കോഫി കിങ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1996 ൽ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫേ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം വളർന്ന ബിസിനസായിരുന്നു കഫേ കോഫി ഡേ.

കഫേ കോഫി ഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമായിരുന്നു സിദ്ധാർഥ. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥൻ കൂടിയായിരുന്നു ഇദ്ദേ​ഹം.

കഫേ കോഫി ഡേ ഉടമയെ കാണാതായി; കാറിൽ നിന്ന് ഇറങ്ങി, പിന്നെ എങ്ങോട്ട്?

malayalam.goodreturns.in

English summary

അന്തരിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

Gangaiah Hegde, father of late VG Siddhartha, founder of Cafe Coffee Day, has passed away. Read in malayalam.
Story first published: Monday, August 26, 2019, 9:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X