സ്പൈസ് ജെറ്റ് ഓഫർ സെയിൽ; വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഇന്ന് മുതൽ 4 ദിവസത്തേയ്ക്ക് ഓഫർ ഫ്ലൈറ്റ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചു. സ്‌പൈസ് ജെറ്റിന്റെ ഏറ്റവും പുതിയ വിൽപ്പന ഓഫർ ഓഗസ്റ്റ് 30 ന് അവസാനിക്കും. ദേശ്-വിദേശ് ഘൂമോ സെയിൽ എന്ന ഈ ഓഫറിന് കീഴിൽ ആഭ്യന്തര റൂട്ടുകളിൽ 1,299 രൂപയ്ക്കും അന്താരാഷ്ട്ര റൂട്ടുകളിൽ 3,999 രൂപയ്ക്കും സ്‌പൈസ് ജെറ്റ് ഫ്ലൈറ്റ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു. 2020 മാർച്ച് 31 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക.

 

ഓഫർ ആർക്കൊക്കെ?

ഓഫർ ആർക്കൊക്കെ?

എല്ലാ വഴികളിലൂടെയുമുള്ള ബുക്കിംഗുകൾക്ക് ഓഫർ ബാധകമാണ്. ഈ ഓഫറിന് കീഴിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം സ്‌പൈസ് ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റുകൾ ലഭിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • സ്‌പൈസ് ജെറ്റിന്റെ ഏറ്റവും പുതിയ ഫ്ലൈറ്റ് ടിക്കറ്റ് ഓഫർ മറ്റേതെങ്കിലും ഓഫറുമായി സംയോജിപ്പിക്കാൻ കഴിയില്ല
 • ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഓഫർ ബാധകമല്ല
 • വൺവേ ടിക്കറ്റുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ
 • ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ

  ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ

  സ്‌പൈസ് ജെറ്റിന്റെ 'ദേശ്-വിദേശ് ഘൂമോ സെയിൽ' ഓഫറിന് കീഴിൽ എടുക്കുന്ന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാവുന്നതാണ്. സാധാരണ ക്യാൻസൽ നിരക്കുകളാകും ഇതിനും ബാധകമാകുന്നത്. കൂടുതൽ പുതിയ വിമാന സർവ്വീസുകൾ ഉൾപ്പെടുത്തി സ്പൈസ് ജെറ്റ് അതിവേഗം നെറ്റ്‌വർക്ക് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

  വിമാന ടിക്കറ്റ് പേടിഎം വഴി ബുക്ക് ചെയ്യൂ, 2000 രൂപ നിങ്ങളുടെ കൈയിലിരിക്കും

  പുതിയ വിമാനങ്ങൾ

  പുതിയ വിമാനങ്ങൾ

  2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സ്പൈസ് ജെറ്റ് 32 പുതിയ വിമാനങ്ങളുടെ സർവ്വീസാണ് ആരംഭിച്ചിരിക്കുന്നത്. ഇതിൽ 27 ബോയിംഗ് 737 എൻ‌ജിൻ വിമാനങ്ങളും, നാല് ബോംബാർ‌ഡിയർ ക്യു 400, ഒരു ബി 737 ചരക്ക് വിമാനം എന്നിവ ഉൾപ്പെടുന്നു. ജൂൺ പാദത്തിന്റെ അവസാനത്തിൽ, സ്‌പൈസ് ജെറ്റിന്റെ ആകെ വിമാനങ്ങളുടെ എണ്ണം 107 ആയി ഉയർന്നു. അതിൽ 73 ബോയിംഗ് 737 എൻ‌ജിൻ വിമാനങ്ങൾ, 31 ക്യു 400, മൂന്ന് ബി 737 ചരക്കു വിമാനങ്ങൾ എന്നിങ്ങനെയാണ് ഉള്ളത്.

  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കില്ല

  പുതിയ സർവ്വീസുകൾ

  പുതിയ സർവ്വീസുകൾ

  ഏപ്രിൽ ഒന്നിന് സ്‌പൈസ് ജെറ്റ് 130 പുതിയ വിമാന സർവ്വീസുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 78 എണ്ണം മുംബൈയുമായി ബന്ധിപ്പിക്കുന്നതും 22 എണ്ണം ഡൽഹിയുമായി ബന്ധിപ്പിക്കുന്നതുമാണ്. മുംബൈയ്ക്കും ഡൽഹിക്കും ഇടയിൽ 10 വിമാനങ്ങളും ഉൾപ്പെടുന്നു. ടൂറിസ്റ്റ് സീസൺ അവസാനിക്കുന്നതോടെ ജൂലൈയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെറും 3 ശതമാനം മാത്രം വർധിച്ചതായാണ് വ്യോമയാന റെഗുലേറ്റർ ഡിജിസിഎ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

  പ്രവാസികൾ ഇനി കുടുങ്ങും; നാട്ടിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചു

  രണ്ടാം സ്ഥാനം

  രണ്ടാം സ്ഥാനം

  ആഭ്യന്തര യാത്രക്കാരുടെ വിഹിതം ജൂലൈയിൽ 15.5 ശതമാനമായതോടെ സ്‌പൈസ് ജെറ്റ് രണ്ടാം സ്ഥാനത്ത് എത്തി. 2019 സെപ്റ്റംബർ 5 മുതൽ എല്ലാ സ്പൈസ് ജെറ്റ് വിമാനങ്ങളുടെയും പുറപ്പെടൽ, എത്തിച്ചേരൽ എന്നിവ ന്യൂഡൽഹിയിലെ ഐ‌ജി‌ഐ വിമാനത്താവളത്തിലെ ടെർമിനൽ 2 ൽ നിന്ന് ടെർമിനൽ 3 ലേക്ക് മാറും.

malayalam.goodreturns.in

English summary

സ്പൈസ് ജെറ്റ് ഓഫർ സെയിൽ; വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയം

SpiceJet flight tickets are available for Rs 1,299 on domestic routes and Rs 3,999 on international routes. Read in malayalam.
Story first published: Tuesday, August 27, 2019, 14:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X