ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനായി ഇടപാടുകാരുടെ സമ്മതത്തോടെ ആധാർ ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ മറ്റ് രേഖകൾ ഉപയോഗിച്ച് സ്ഥിരീകരണം നടത്തുന്ന കേസുകളിൽ ഡിജിറ്റൽ കെവൈസി രീതി നടപ്പിലാക്കുന്നതാകും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമെന്ന് യുഐഡിഐ സിഇഒ പറഞ്ഞു.
നിയമ ഭേദഗതി
സർക്കാർ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളിൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനായി ബയോമെട്രിക് ഐഡന്റിഫയർ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു. വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകളാണ് സമർപ്പിക്കുന്നതെങ്കിൽ 'ഡിജിറ്റൽ കെ.വൈ.സി' നടത്താനുള്ള വിശദമായ നടപടിക്രമങ്ങളും വ്യക്തമാക്കിയിരുന്നു.
സ്ഥിരീകരണ സംവിധാനങ്ങൾ
വിവിധ സ്ഥിരീകരണ സംവിധാനങ്ങൾ താഴെ പറയുന്നവയാണ്.
- ആധാർ ഇ കെവൈസി
- ഓഫ്‌ലൈൻ പരിശോധന
- ഡിജിറ്റൽ കെവൈസി
മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിനും ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും ഇതേ നടപടിക്രമങ്ങൾ ബാധകമാണ്. മൊബൈൽ കണക്ഷനുകൾ എടുക്കുന്നതിന് ടെലികോം മേഖലയിൽ ഡിജിറ്റൽ കെവൈസി വിജയകരമായി നടപ്പാക്കിയിരുന്നു. ഇനി ബാങ്ക് അക്കൗണ്ടുകൾക്കും പേപ്പർ ആധാർ, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈയിലുള്ള ഉപഭോക്താക്കൾക്ക് ടെലികോം മേഖലയിലെന്ന പോലെ ഡിജിറ്റൽ കെവൈസി ഉപയോഗിക്കാം.
ഡിജിറ്റൽ കെവൈസി
ഉപഭോക്താവിന്റെ തത്സമയ ഫോട്ടോയും ഔദ്യോഗികമായി സാധുവായ രേഖകളും ഡിജിറ്റൽ കെവൈസിയിൽ ഉൾപ്പെടും. ഡിജിറ്റൽ കെവൈസി നിർവ്വഹിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഡിജിറ്റൽ കെവൈസിക്കായി തയ്യാറാക്കിയ നടപടിക്രമങ്ങൾ സൗകര്യപ്രദവും സുരക്ഷിതവുമാണെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷിതം
നേരത്തെ, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മറ്റൊരാളുടെ അറിവില്ലാതെ അയാളുടെ ഐഡി രേഖകൾ ദുരുപയോഗം ചെയ്യാമായിരുന്നു. എന്നാൽ ഡിജിറ്റൽ കെവൈസി പ്രക്രിയ ഇത്തരം തട്ടിപ്പുകൾക്ക് നടത്താൻ അനുവദിക്കില്ല. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി തങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ ആഗ്രഹിക്കാത്തവർക്ക് ഡിജിറ്റൽ കെവൈസി രീതി തിരഞ്ഞെടുക്കാം.
സ്വമേധയാ ഉപയോഗിക്കാം
ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും മൊബൈൽ ഫോൺ കണക്ഷനുകൾ ലഭിക്കുന്നതിനുമുള്ള ഐഡന്റിറ്റിയുടെ തെളിവായി ആധാർ സ്വമേധയാ ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു ഭേദഗതി ബിൽ അടുത്തിടെ പാർലമെന്റ് പാസാക്കിയിരുന്നു. എന്നാൽ മൊബൈൽ കണക്ഷനുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും ആധാർ കെ.വൈസി നിർബന്ധിതമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
